image

19 Feb 2022 2:38 AM GMT

Banking

കേരള ബജറ്റ് മാർച്ച് 11ന്; നിയമസഭ സമ്മേളനം ഫെബ്രു.18 മുതൽ

MyFin Desk

കേരള ബജറ്റ് മാർച്ച് 11ന്; നിയമസഭ സമ്മേളനം ഫെബ്രു.18 മുതൽ
X

Summary

2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11-ാം തീയതി ധനമന്ത്രി കെ.എന്‍ ബാലഗോപാൽ അവതരിപ്പിക്കും. മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കും. മാര്‍ച്ച് 17-ാം തീയതി ബജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിേലുള്ള ചര്‍ച്ച 22, 23, 24 തീയതികളിലായി നടക്കും. വോട്ട്-ഓണ്‍-അക്കൗണ്ട് മാര്‍ച്ച് 22-ാം തീയതിയും ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21-ാം തീയതിയും മാര്‍ച്ച് 23-ാം […]


2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11-ാം തീയതി ധനമന്ത്രി കെ.എന്‍ ബാലഗോപാൽ അവതരിപ്പിക്കും.

മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കും. മാര്‍ച്ച് 17-ാം തീയതി ബജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിേലുള്ള ചര്‍ച്ച 22, 23, 24 തീയതികളിലായി നടക്കും.

വോട്ട്-ഓണ്‍-അക്കൗണ്ട് മാര്‍ച്ച് 22-ാം തീയതിയും ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21-ാം തീയതിയും മാര്‍ച്ച് 23-ാം തീയതിയും സഭ പരിഗണിക്കും.

നടപടികൾ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 23-ാം തീയതി സഭ പിരിയും.

ധനമന്ത്രിയായതിന് ശേഷം കെ എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമായിരിക്കും ഇത്.

രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം നടക്കുക.

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 18-ന് വെള്ളിയാഴ്ച ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക.