image

18 Feb 2022 6:46 AM GMT

Market

സെന്‍സെക്‌സും നിഫ്റ്റിയും മൂന്നാം ദിവസത്തിലും നഷ്ടത്തില്‍

Myfin Editor

സെന്‍സെക്‌സും നിഫ്റ്റിയും മൂന്നാം ദിവസത്തിലും നഷ്ടത്തില്‍
X

Summary

മുംബൈ: കിഴക്കന്‍ യൂറോപ്പിലെ ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ മറ്റ് ഏഷ്യന്‍ വിപണികള്‍ ട്രാക്കുചെയ്യുന്നതില്‍ ജാഗ്രത പാലിച്ചതിനാല്‍ ആഭ്യന്തര ഇക്വിറ്റി ഗേജുകളായ സെന്‍സെക്‌സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം സെഷനിലും നഷ്ടം രേഖപ്പെടുത്തി. ഇന്ന് നേട്ടത്തിനും നഷ്ടത്തിനും ഇടയില്‍ ഏകദേശം 700 പോയിന്റ് ചാഞ്ചാടി നിന്നെങ്കിലും ബിഎസ്ഇ സെന്‍സെക്‌സ് ഒടുവില്‍ 59.04 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 57,832.97 ല്‍ ക്ലോസ് ചെയ്തു. സമാനമായ രീതിയില്‍, എന്‍എസ്ഇ നിഫ്റ്റി 28.30 പോയിന്റ് അഥവാ 0.16 ശതമാനം താഴ്ന്ന് 17,276.30 ല്‍ […]


മുംബൈ: കിഴക്കന്‍ യൂറോപ്പിലെ ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ മറ്റ് ഏഷ്യന്‍ വിപണികള്‍ ട്രാക്കുചെയ്യുന്നതില്‍ ജാഗ്രത പാലിച്ചതിനാല്‍ ആഭ്യന്തര ഇക്വിറ്റി ഗേജുകളായ സെന്‍സെക്‌സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം സെഷനിലും നഷ്ടം രേഖപ്പെടുത്തി.

ഇന്ന് നേട്ടത്തിനും നഷ്ടത്തിനും ഇടയില്‍ ഏകദേശം 700 പോയിന്റ് ചാഞ്ചാടി നിന്നെങ്കിലും ബിഎസ്ഇ സെന്‍സെക്‌സ് ഒടുവില്‍ 59.04 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 57,832.97 ല്‍ ക്ലോസ് ചെയ്തു.

സമാനമായ രീതിയില്‍, എന്‍എസ്ഇ നിഫ്റ്റി 28.30 പോയിന്റ് അഥവാ 0.16 ശതമാനം താഴ്ന്ന് 17,276.30 ല്‍ എത്തി.

പ്രധാനമായും അള്‍ട്രാടെക് സിമന്റ്, എം ആന്‍ഡ് എം, ഇന്‍ഫോസിസ്, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, നെസ്ലെ തുടങ്ങിയ കമ്പനികളാണ് സെന്‍സെക്സിനെ 1.88 ശതമാനം വരെ കുറഞ്ഞ നിലയിലെത്തിച്ചത്. സൂചികയില്‍, 17 ഓഹരികള്‍ നെഗറ്റീവ് സോണില്‍ അവസാനിച്ചു.

ഇന്ത്യന്‍ വിപണികള്‍ ഏഷ്യന്‍ വിപണികളെ അപേക്ഷിച്ച് വലിയ മാറ്റമില്ലാതെയാണ് അവസാനിച്ചത്. യുഎസും സഖ്യകക്ഷികളും യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണ സന്നാഹത്തെ കുറ്റപ്പെടുത്തുന്നതിനാലും തുടർന്ന് അവിടെ അനിശ്ചിതത്വം നിലനിക്കുന്നതിനാലും യുഎസ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞെന്ന് എച് ഡി എഫ് സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസര്‍ച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.

യുക്രെയ്‌നുമായി ബന്ധപ്പെട്ട് വാഷിങ്ങ്ടണും റഷ്യയും തമ്മിലുള്ള ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍ കാരണം നിക്ഷേപകർ യുഎസ് ബോണ്ടുകളിലേക്കും സ്വര്‍ണത്തിലേക്കും മറ്റ്‌ സുരക്ഷിത മേഖലകളിലേക്കും മാറ്റിയിട്ടുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നില്‍ റഷ്യന്‍ ആക്രമണത്തെക്കുറിച്ചുള്ള യുഎസ് മുന്നറിയിപ്പുകള്‍ നിക്ഷേപകര്‍ വിലയിരുത്തിയതിനാല്‍ മറ്റ് ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ് അവസാനിച്ചത്.

ക്രൂഡ് ഓയില്‍ ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ഫ്യൂച്ചറുകള്‍ 2.19 ശതമാനം ഇടിഞ്ഞ് ബാരലിന് 90.93 എന്ന നിലയിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ 1,242.10 കോടി രൂപയുടെ അധിക വില്പന നടത്തിയതായി എക്‌സ്‌ചേഞ്ച് ഡാറ്റകള്‍ കാണിക്കുന്നു.