14 Feb 2022 9:30 AM IST
Summary
ഡെല്‍ഹി: ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത പാമോയിലിന്റെ (സിപിഒ) തീരുവ 7.5% ല്‍ നിന്ന് 5% ആയി ഇന്ത്യ കുറച്ചു. ആഭ്യന്തര ശുദ്ധീകരണ ശാലകളെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനാണ് ഈ നടപടി. ഞായറാഴ്ച മുതലാണ് നികുതി ഇളവ് നിലവില്‍ വന്നത്. ഇതോടെ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ക്രൂഡ് പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ വില കുറയും. പ്രത്യേക അടിസ്ഥാന ഭക്ഷ്യ എണ്ണകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് സെപ്തംബര്‍ 30 വരെ ഇളവ് നീട്ടുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു. നികുതി ഇളവ് മാര്‍ച്ച് […]
ഡെല്‍ഹി: ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത പാമോയിലിന്റെ (സിപിഒ) തീരുവ 7.5% ല്‍ നിന്ന് 5% ആയി ഇന്ത്യ കുറച്ചു. ആഭ്യന്തര ശുദ്ധീകരണ ശാലകളെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനാണ് ഈ നടപടി. ഞായറാഴ്ച മുതലാണ് നികുതി ഇളവ് നിലവില്‍ വന്നത്. ഇതോടെ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ക്രൂഡ് പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ വില കുറയും.
പ്രത്യേക അടിസ്ഥാന ഭക്ഷ്യ എണ്ണകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് സെപ്തംബര്‍ 30 വരെ ഇളവ് നീട്ടുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു. നികുതി ഇളവ് മാര്‍ച്ച് 31 ന് അവസാനിക്കേണ്ടതായിരുന്നു. ഇന്ത്യ ഭക്ഷ്യ എണ്ണ ആവശ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രാദേശിക വിലയില്‍ വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ പല നീക്കങ്ങളും നടത്തിയിരുന്നു.
മുന്‍നിര ഉല്‍പ്പാദകരായ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് രാജ്യം പ്രധാനമായും പാമോയില്‍ ഇറക്കുമതി ചെയ്യുന്നത. സോയ, സൂര്യകാന്തി തുടങ്ങിയ എണ്ണകള്‍ അര്‍ജന്റീന, ബ്രസീല്‍, ഉക്രെയ്ന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇന്ത്യയുടെ മൊത്തം പാമോയില്‍ ഇറക്കുമതിയുടെ പകുതിയോളവും ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതിയായിരുന്നു.