image

3 May 2023 6:41 AM GMT

Services

കുതിച്ചുകയറി സേവന മേഖല; പിഎംഐ 13 വര്‍ഷത്തെ ഉയര്‍ച്ചയില്‍

MyFin Desk

growth of service sector
X

Summary

  • ഫിനാൻസ് & ഇൻഷുറൻസ് ഏറ്റവും തിളക്കമുള്ള മേഖല
  • നിയമനങ്ങളില്‍ നേരിയ വളര്‍ച്ച മാത്രം
  • അന്താരാഷ്ട്ര ആവശ്യകത 4 മാസത്തെ ഉയര്‍ച്ചയില്‍


ഏപ്രിലിൽ ഇന്ത്യയുടെ സേവന മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. എസ് ആന്റ് പി ഗ്ലോബൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം സേവനമേഖലയുടെ പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡെക്സ് (പിഎംഐ) മാർച്ചിലെ 57.8 ൽ നിന്ന് 62.0 ആയി ഉയർന്നു.

" പുതിയ ബിസിനസ്സിലും ഉൽപ്പാദനത്തിലും ശക്തമായ വർധനവുണ്ടായതിനെ പിന്തുണയ്‌ക്കുന്ന തരത്തില്‍ ആവശ്യകത ഉയര്‍ന്നു നില്‍ക്കുകയാണ്. ഫിനാൻസ് & ഇൻഷുറൻസ് ആണ് ഏറ്റവും തിളക്കമുള്ള മേഖല, രണ്ട് അളവുകോലുകളിലും ഈ മേഖല മുന്നിലാണ്," എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു.

ശക്തമായ ആഭ്യന്തര ആവശ്യകതയ്‌ക്കൊപ്പം, അന്താരാഷ്ട്ര ആവശ്യകതയും ശക്തമായിരുന്നു. അന്താരാഷ്ട്ര ആവശ്യകതയുടെ ഉപ സൂചിക നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ബിസിനസ്സ് ശുഭാപ്തിവിശ്വാസം ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. എന്നിരുന്നാലും, സേവന വ്യവസായത്തിലെ തൊഴിൽ സൃഷ്ടിക്കലില്‍ നേരിയ മുന്നേറ്റം മാത്രമാണ് ഏപ്രിലില്‍ കണ്ടത്. വർദ്ധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുന്നതിന് ആവശ്യമായ തൊഴിൽ ശേഷി മിക്ക സ്ഥാപനങ്ങളിലും നിലവിലുള്ളതാണ് കാരണം.

അതേസമയം, ഇൻപുട്ട് പ്രൈസ് ഇൻഡക്സ് മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയായ 53.5 ആയി ഉയർന്നു. മാർച്ചിലിത് രണ്ടര വര്‍ഷത്തെ താഴ്ന്ന നിലയായ 52.4ലായിരുന്നു.

പുതിയ ഓർഡറുകൾ, അനുകൂലമായ പ്രവർത്തന സാഹചര്യങ്ങൾ എന്നിവയുടെ ഫലമായി ഇന്ത്യയുടെ മാനുഫാക്ചറിംഹ് പ്രവർത്തനങ്ങൾ ഏപ്രിലിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സേവനന മേഖലയും മാനുഫാക്ചറിംഗ് മേഖലയും ചേരുമ്പോഴുള്ള കോമ്പോസിറ്റ് പിഎംഐ സൂചിക ഏപ്രിലിൽ 61.6 ആയി ഉയർന്നു, ഇത് 2010 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.