image

3 May 2023 11:30 AM

Services

ആധാറിലെ നമ്പറും മെയില്‍ ഐഡിയും ഇനി സ്വയം പരിശോധിക്കാം

Kochi Bureau

aadhar and mail id self check
X

Summary

  • വെരിഫൈ ഇമെയില്‍/മൊബൈല്‍ നമ്പര്‍' ഫീച്ചറിന് കീഴിലോ mAadhaar ആപ്പ് വഴിയോ ഈ സൗകര്യം പ്രയോജനപ്പെടുത്താം


ഡെല്‍ഹി: ആധാറിനൊപ്പം ചേര്‍ത്ത മൊബൈല്‍ നമ്പറുകളും ഇമെയില്‍ ഐഡികളും പരിശോധിക്കാന്‍ താമസക്കാര്‍ക്ക് സൗകര്യമൊരുക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). അതിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും പുതിയ സൗകര്യം ലഭ്യമാണ്. ഏത് നമ്പര്‍ അല്ലെങ്കില്‍ മെയില്‍ ഐഡിയാണ് ആധാറിനൊപ്പം ബന്ധിപ്പിച്ചിരിക്കുന്നതെന്ന് സംബന്ധിച്ച പിശകുകളെ തുടര്‍ന്നാണ് സ്വയം പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റിലെ 'വെരിഫൈ ഇമെയില്‍/മൊബൈല്‍ നമ്പര്‍' ഫീച്ചറിന് കീഴിലോ mAadhaar ആപ്പ് വഴിയോ ഈ സൗകര്യം പ്രയോജനപ്പെടുത്താം. മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ഈ സൗകര്യം താമസക്കാരനെ അറിയിക്കുകയും അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ താമസക്കാരനെ അറിയിക്കുകയും ചെയ്യുന്നു.