image

22 Nov 2022 5:43 PM IST

Banking

വേദാന്ത 17.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു, നിക്ഷേപകര്‍ക്ക് ഈ വര്‍ഷം ഇത് മൂന്നാം ഡിവിഡന്റ്

MyFin Desk

vedanta shares dividend
X

vedanta shares dividend


വേദാന്ത ലിമിറ്റഡ് അവരുടെ മൂന്നാമത്തെ ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 17.50 രൂപ പ്രകാരമാണ് ഡിവിഡന്റ് നല്‍കുക. ആകെ 6,505 കോടി രൂപയുടെ ഡിവിഡന്റ് ഈ മാസം 30 നു നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്.


നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതിനു മുന്‍പ് മേയ് മാസത്തില്‍ ഓഹരി ഒന്നിന് 31.5 രൂപയും, ജൂലായില്‍ 19.5 രൂപയും ഡിവിഡന്റായി നല്‍കിയിരുന്നു.

2001 മുതല്‍ കമ്പനി 36 ഡിവിഡന്റുകളാണ് ഇത് വരെ നല്‍കിയിട്ടുള്ളതെന്നു ട്രെന്‍ഡ് ലൈന്‍ ഡാറ്റ കണക്കുകള്‍ പറയുന്നു. ഇന്ന് വിപണിയില്‍ വേദാന്തയുടെ ഓഹരി 0.71 ശതമാനം നേട്ടത്തില്‍ 310.05 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ ഓഹരി 12 ശതമാനത്തോളം ഇടിഞ്ഞിരുന്നു.