image

22 Nov 2023 5:30 PM GMT

Top 20

എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ :Todays Top20 News

Anena

എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ :Todays Top20 News
X

Summary

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...



യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ഏവിയേഷൻ വാച്ച്ഡോഗ് ഡിജിസിഎ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ സ്പിരിറ്റുകളുടെ ഡിമാൻഡ് 2.2 ശതമാനമായി കുറഞ്ഞു. വർദ്ധിച്ച നികുതിയും ഉയർന്ന അടിത്തറയുമാണ് നികുതി കുറയാൻ കാരണമായത്.

എയർടെൽ വരിക്കാർക്ക് പുതിയ ഇ സീം ഫീച്ചറുമായി ഭാരതി എയർടെൽ. സാധാരണ സിമ്മിൽ നിന്ന് ഇ-സിമ്മിലേക്കുള്ള മാറ്റം വരിക്കാരുടെ സൗകര്യം വർധിപ്പിക്കുകയും നഷ്ടപ്പെട്ട സ്മാർട്ട്‌ഫോൺ ട്രാക്ക് ചെയ്യാൻ എളുപ്പമാക്കുകയും ചെയ്യുമെന്ന് ഭാരതി എയർടെൽ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഗോപാൽ വിറ്റൽ പറഞ്ഞു.

ബൈജൂസിന് 9,363 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലെ നിയമങ്ങള്‍ തെറ്റിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഓപ്പൺഎഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തേക്ക് സാം ആൾട്ട്മാൻ തിരിച്ചെത്തി. കമ്പനി എക്‌സിലൂടെയാണ് വിവരങ്ങൾ പങ്കുവെച്ചത്.