9 Aug 2022 3:30 AM GMT
Summary
നേരത്തെ പ്രഖ്യാപിച്ചത് പോലെ കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി റിട്ടേണ്‍ പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടാതെ ജൂലെ 31 ന് തന്നെ അവസാനിപ്പിച്ച സാഹചര്യത്തിലാണ് പലര്‍ക്കും പിടിവീഴാന്‍ പോകുന്നത്.2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണിനാണ് ഈ സമയ പരിധി ബാധകം.ആദായ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം ജൂലായ് 30 വരെ 5.89 കോടി പേരാണ് റിട്ടേണ്‍ സമര്‍പ്പിച്ചത്. ജൂലായ് 31ന് 8 മണിക്കുള്ള കണക്ക് പ്രകാരം 53,98,348 റിട്ടേണുകള്‍ ഒറ്റ ദിവസം സമര്‍പ്പിച്ചു. ഒരു […]
നേരത്തെ പ്രഖ്യാപിച്ചത് പോലെ കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി റിട്ടേണ്‍ പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടാതെ ജൂലെ 31 ന് തന്നെ അവസാനിപ്പിച്ച സാഹചര്യത്തിലാണ് പലര്‍ക്കും പിടിവീഴാന്‍ പോകുന്നത്.2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണിനാണ് ഈ സമയ പരിധി ബാധകം.ആദായ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം ജൂലായ് 30 വരെ 5.89 കോടി പേരാണ് റിട്ടേണ്‍ സമര്‍പ്പിച്ചത്. ജൂലായ് 31ന് 8 മണിക്കുള്ള കണക്ക് പ്രകാരം 53,98,348 റിട്ടേണുകള്‍ ഒറ്റ ദിവസം സമര്‍പ്പിച്ചു. ഒരു മണിക്കൂറിനുള്ളില്‍ 4,95,505 റിട്ടേണുകളാണ് സമര്‍പ്പിച്ചതെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഞായറാഴ്ച 6 മണി വരെ 43,99,038 റിട്ടേണുകളാണ് സമര്‍പ്പിച്ചത്.