15 Dec 2023 2:34 PM GMT
Summary
- അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഓപ്പറേറ്ററെ സസ്‌പെന്‍ഡ് ചെയ്യും
- ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2024 മാര്‍ച്ച് 14 വരെ നീട്ടി
- പരാതികള്‍ ഇ-മെയില്‍ വഴിയോ ടോള്‍ ഫ്രീ നമ്പറായ 1947 വഴിയോ അറിയിക്കാം
ആധാര്‍ സേവനങ്ങള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഓപ്പറേറ്ററെ സസ്‌പെന്‍ഡ് ചെയ്യുമെന്നും, ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാര്‍ക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്‌ഡേറ്റ് ഉള്‍പ്പെടെ ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് എല്ലാ ആധാര്‍ ഓപ്പറേറ്റര്‍മാരോടും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.
വ്യക്തികള്‍ക്ക് അവരുടെ പരാതികള്‍ യുഐഡിഎഐയെ ഇ-മെയില്‍ വഴിയോ ടോള്‍ ഫ്രീ നമ്പറായ 1947 വഴിയോ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2024 മാര്‍ച്ച് 14 വരെ നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്.