image

28 Feb 2025 3:31 PM IST

PF

പിഎഫ് ബാലന്‍സ് അറിയണോ ? ഒരു മിസ്സ്ഡ് കോള്‍ മാത്രം മതി

MyFin Desk

epfo keeps interest rate at 8.25%
X

ഒരു മിസ്സ്ഡ് കോള്‍ മതി പിഎഫ് ബാലന്‍സ് അറിയാന്‍

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പ്രോവിഡന്റ് ഫണ്ട് (PF). പിഎഫ് അക്കൗണ്ടില്‍ ബാലന്‍സ് എത്രയുണ്ടെന്ന് എങ്ങനെ അറിയാൻ കഴിയും ? പിഎഫ് ബാലൻസ് ഓൺലൈനിലും ഓഫ്‌ലൈനിലും പരിശോധിക്കുന്നതിനുള്ള മാർഗങ്ങൾ നിലവിലുണ്ടെങ്കിലും മിസ്സ്ഡ് കോൾ വഴിയും എസ്എംഎസ് മുഖേനയും ബാലസ് പരിശോധിക്കാനുള്ള സംവിധാനവും നിലവിലുണ്ട്. അവ എങ്ങനാണെന്ന് നോക്കാം.

മിസ്ഡ് കോള്‍

* യുഎഎൻ (യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ) പോർട്ടലിൽ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും ആക്‌റ്റിവേറ്റ് ചെയ്യുകയും ചെയ്യുക

* യുഎഎൻ-നായി കെവൈസി പൂർത്തിയാക്കുക

* യുഎഎൻ-ൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 എന്ന് ഡയൽ ചെയ്യുക.

ബാലൻസ് വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.

എസ്എംഎസ്

EPFOHO UAN ENG എന്ന സന്ദേശം 7738299899 എന്ന നമ്പറിലേക്ക് അയയ്‌ക്കുക. (ഇതിൽ യുഎഎൻ നിങ്ങളുടെ സ്വകാര്യ യുഎഎൻ ആണ്, ENG എന്നത് നിങ്ങൾക്ക് ആവശ്യമുള്ള ഭാഷയുടെ ആദ്യത്തെ മൂന്ന് പ്രതീകങ്ങളാണ്)

പിഎഫ് ബാലൻസ് വിശദാംശങ്ങൾ അടങ്ങിയ സന്ദേശം നിങ്ങൾക്ക് ലഭിക്കും.

ഇപിഎഫ്ഒ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദര്‍ശിച്ച് ‘ഞങ്ങളുടെ സേവനങ്ങള്‍’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്, ഫോര്‍ എംപ്ലോയീസ് എന്നതില്‍ നിന്നും’ ‘സര്‍വീസസ് ക്ലിക്ക് ചെയ്ത് ‘മെമ്പര്‍ പാസ്ബുക്ക്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ പാസ്ബുക്ക് കാണുന്നതിന്, നിങ്ങളുടെ യുഎഎന്‍, പാസ്വേഡ് എന്നിവ നല്‍കുക.