20 April 2024 8:26 AM
Summary
- കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനായി ഇപിഎഫിലെ വേതന പരിധി 15,000 രൂപയിൽനിന്ന് 21,000 രൂപയായി ഉയർത്തിയേക്കും.
- ഇതോടെ 21,000 രൂപ വരെ വേതനമുള്ളവർക്ക് ഇപിഎഫ് ആനുകൂല്യങ്ങൾ ലഭിക്കും
- 2014ലിലാണ് മിനിമം വേതന പരിധി 6,500 രൂപയിൽനിന്ന് 15,000 രൂപയായി ഉയർത്തിയത്.
കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനായി ഇപിഎഫിലെ വേതന പരിധി 15,000 രൂപയിൽനിന്ന് 21,000 രൂപയായി ഉയർത്തിയേക്കും. ഇതോടെ 21,000 രൂപ വരെ വേതനമുള്ളവർക്ക് ഇപിഎഫ് ആനുകൂല്യങ്ങൾ ലഭിക്കും. ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.
2014ലിലാണ് മിനിമം വേതന പരിധി 6,500 രൂപയിൽനിന്ന് 15,000 രൂപയായി ഉയർത്തിയത്. കേന്ദ്ര സർക്കാരിന്റെ നിവിലെ മിനിമം വേതന പരിധി 18,000 രൂപയാണ്. പല സംസ്ഥാനങ്ങളിലും മിനിമം വേതനം 22,000-25,000 രൂപക്കുമിടയിലാണ്. നിരവധി കരാർ തൊഴിലാളികൾക്ക് ഇപിഎഫിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഒക്ടോബറിൽ നടന്ന ട്രസ്റ്റീസിന്റെ യോഗത്തിൽ മിനിമം പരിധി 25,000 രൂപയാക്കണമെന്ന് നിർദേശം ഉയർന്നിരുന്നു.
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ(ഇഎസ്‌ഐസി) 2017ൽ മിനിമം പരിധി 21,000 രൂപയായി ഉയർത്തിയിരുന്നു.
വിലക്കയറ്റം പരിഗണിച്ച് മിനിമം പെൻഷൻ തുക 1000 രൂപയിൽനിന്ന് 3,000ആക്കുന്നതിനെക്കുറിച്ചും ഇപിഎഫ്ഒ യോഗത്തിൽ ചർച്ച ചെയ്തു. ധനമന്ത്രാലയത്തിന്റെ എതിർപ്പുള്ളതിനാൽ ഇക്കാര്യത്തിൽ തീരുമാനമായില്ലെന്നാണ് റിപ്പോർട്ട്.