7 May 2024 11:01 AM
Summary
- 18 നും 40 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് എപിവൈ സബ്‌സ്‌ക്രിപ്ഷനുള്ള യോഗ്യതയുണ്ട്
- സിആര്‍എ എന്ന നിലയില്‍ പ്രോട്ടിയന്‍ ഇഗോവ് ടെക്‌നോളജീസിന് മാത്രമായിരുന്നു ഉത്തരവാദിത്തം
- ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ചതാണ് അടല്‍ പെന്‍ഷന്‍ യോജന
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വിപുലീകരിച്ചു. ഏറ്റവും പുതിയ നിര്‍ദ്ദേശം അനുസരിച്ച്, എപിവൈ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് മൂന്ന് സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സികളില്‍ (സിആര്‍എ) ഏതെങ്കിലും തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇതുവരെ, എപിവൈ അക്കൗണ്ടുകള്‍ തുറക്കാന്‍ സിആര്‍എ എന്ന നിലയില്‍ പ്രോട്ടിയന്‍ ഇഗോവ് ടെക്‌നോളജീസിന് മാത്രമായിരുന്നു ഉത്തരവാദിത്തം. പുതിയതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് സിഎഎംഎസ്, കെഫിന്‍ ടെക്‌നോളജീസ് എന്നിവയാണ്. പുതിയ ചട്ടക്കൂടിന് കീഴില്‍, എപിവൈ വരിക്കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും പരിപാലിക്കുന്നതിനും സിഎഎംഎസ്, കെഫിന്‍, പ്രോട്ടിയന്‍ ഇഗോവ് ടെക്‌നോളജീസ് എന്നിവയില്‍ നിന്ന് ഇഷ്ടമുള്ള സിആര്‍എ തിരഞ്ഞെടുക്കാന്‍ കഴിയും.
പോയിന്റ് ഓഫ് പ്രസന്‍സിനും (പിഒപി) വരിക്കാര്‍ക്കും ഈ തിരഞ്ഞെടുപ്പ് ഓപ്ഷണലാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ചതാണ് അടല്‍ പെന്‍ഷന്‍ യോജന (എപിവൈ).
വരിക്കാര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ അവര്‍ തെരഞ്ഞെടുത്ത സംഭാവനകളെ ആശ്രയിച്ച് പ്രതിമാസം 1,000 രൂപ മുതല്‍ ആരംഭിക്കുന്ന മിനിമം ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഉറപ്പുനല്‍കുന്നു. വരിക്കാരുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ ഓട്ടോ ഡെബിറ്റ് വഴിയാണ് എപിവൈ സംഭാവനകള്‍ ശേഖരിക്കുന്നത്.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് എപിവൈ സബ്‌സ്‌ക്രിപ്ഷനുള്ള യോഗ്യതയുണ്ട്.