6 Feb 2024 12:20 PM GMT
Summary
- ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷനും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയാണ് പിഎംകെഎംവൈ
- കര്‍ഷകര്‍ക്ക് 60 വയസാകുമ്പോള്‍ 3000 രൂപ മുതല്‍ പെന്‍ഷന്‍ ലഭിക്കും.
- പദ്ധതിയില്‍ അംഗമാകാനുള്ള പ്രായ പരിധി 18 വയസുമുതല്‍ 40 വയസ് വരെയാണ്.
പ്രധാന്‍ മന്ത്രി കിസാന്‍ മന്‍ഥാന്‍ യോജനയില്‍ അംഗങ്ങളായ കര്‍ഷകരുടെ എണ്ണം 23.38 ലക്ഷമായെന്ന് കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടെ. 2019 ലാണ് കര്‍ഷകര്‍ക്കായുള്ള ഈ പെന്‍ഷന്‍ പദ്ധതി ആരംഭിക്കുന്നത്.
ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷനും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയാണ് പിഎംകെഎംവൈ. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണിത്. പദ്ധതിയില്‍ അംഗമാകാനുള്ള പ്രായ പരിധി 18 വയസുമുതല്‍ 40 വയസ് വരെയാണ്.
കര്‍ഷകര്‍ക്ക് 60 വയസാകുമ്പോള്‍ 3000 രൂപ മുതല്‍ പെന്‍ഷന്‍ ലഭിക്കും. അംഗങ്ങളായ കര്‍ഷകരുടെ നിക്ഷേപത്തിന് അനുസരിച്ച് കേന്ദ്ര സര്‍ക്കാരും നിക്ഷേപം നടത്തും. കര്‍ണാടകയില്‍ മാത്രം 41,683 കര്‍ഷകര്‍ അംഗങ്ങളാകുകയും 10,78,51,700 രൂപ ശേഖരിക്കുകയും ചെയ്തു. ഇത്രയും തുക കേന്ദ്ര സര്‍ക്കാരും നിക്ഷേപിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.