image

11 April 2024 5:48 AM GMT

Personal Finance

എൻസിഡിയിലൂടെ 360 കോടി രൂപ സമാഹരിക്കാൻ മുത്തൂറ്റ് ഫിൻകോർപ്പ്

MyFin Desk

എൻസിഡിയിലൂടെ 360 കോടി രൂപ സമാഹരിക്കാൻ മുത്തൂറ്റ് ഫിൻകോർപ്പ്
X

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ മുൻനിര കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് 16-ാമത് ട്രാഞ്ച് നാലാം സീരീസ് പ്രഖ്യാപിച്ചു. ഓഹരിയാക്കി മാറ്റാനാകാത്ത കടപത്രങ്ങളിലൂടെ 360 കോടി രൂപയാണ് സമാഹിക്കുന്നത്. 360 കോടി രൂപ വരെയുള്ള ഇഷ്യുവിൽ ഗ്രീൻ ഷൂ ഓപ്ഷൻ 260 കോടി രൂപയ്ക്കൊപ്പം, നാലാമത്തെ ട്രാഞ്ചിൽ 100 കോടിയാണ് സമാഹരിക്കുന്നത്. 1100 കോടി രൂപയാണ് പരിധി. 1000 രൂപയാണ് മുഖവില. ഏപ്രിൽ 10 മുതൽ 25 വരെ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. ഡയറക്ടർ ബോർഡ് അല്ലെങ്ങിൽ കമ്പനി രൂപകരിച്ച കമ്മറ്റിയുടെ അംഗീകാരത്തോടെ നേരത്തെ ക്ലോസ് ചെയ്യാനും കഴിയും.

കടപത്രങ്ങൾ 26 മാസം, 38 മാസം, 60 മാസം, 72 മാസം, 94 മാസം എന്നിങ്ങനെ വിവിധ സ്കീമുകളിലൂടെ പ്രതിമാസ, വാർഷിക, നിക്ഷേപ രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ 13 വ്യത്യസ്ത ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. 8.90 ശതമാനം മുതൽ 10 ശതമാനം വരെയാണ് എൻസിഡി വാഗ്ദാനം ചെയ്യുന്ന വാർഷിക പലിശ. ക്രിസിൽ എഎ-/സ്റ്റേബിൾ റേറ്റിങ്ങാണ് എൻസിഡിക്കുള്ളത്. ഇത് ബിഎസ്ഇയുടെ ഡെറ്റ് മാർക്കറ്റ് സെഗ്മെൻറിൽ ലിസ്റ്റ് ചെയ്യും. എൻസിഡിയിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ നിലവിലുള്ള വായ്പകളുടെ പലിശയും പ്രിൻസിപ്പലും വായ്പയും, ധനസഹായവും, തിരിച്ചടവ്/മുൻകൂറായി അടയ്ക്കൽ എന്നിവയ്ക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും.

തങ്ങളുടെ മുൻ സീരീസിന് നല്ല പ്രതികരണം ലഭിച്ചു, ഈ ധനസമാഹരണത്തിലും മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നു. മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിൻറെ 3600-ൽ പരം ശാഖകൾ വഴിയോ മൊബൈൽ ആപ്പായ മുത്തൂറ്റ് ഫിൻകോർപ്പ് വൺ വഴിയോ (5 ലക്ഷം രൂപ വരെ) നിക്ഷേപിക്കാം, മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു.