image

28 Sept 2023 10:30 AM IST

Loans

വനിതാ വികസന കോര്‍പ്പറേഷന്‍ വഴി ഇനി അതിവേഗ വായ്പകള്‍

MyFin Desk

fast loans now through womens development corporation
X

Summary

  • മൂന്ന് കോടി രൂപ വരെ വായ്പ അനുവദിക്കും


കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഡബ്ല്യുഡിസി) ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അഞ്ച് വര്‍ഷം തിരിച്ചടവ് കാലാവധിയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കും.

www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കാം. കൂടാതെ മൈക്രോഫിനാന്‍സ് എന്ന പദ്ധതിയില്‍ കുടുംബശ്രീ സിഡിഎസിന് മൂന്ന് ശതമാനം മുതല്‍ 3.5 ശതാനം വരെ പലിശ നിരക്കില്‍ മൂന്ന് കോടി രൂപ വരെ വായ്പ അനുവദിക്കും. സിഡിഎസിന് കീഴിലുള്ള എസ്എച്ച്ജികള്‍ക്ക് 10 ലക്ഷം രൂപ വരേയും ഹരിത കര്‍മ്മ സേന ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് ആറ് ലക്ഷം വരേയും ലഭ്യമാകും. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2984932, 9496015008