15 March 2024 8:32 AM GMT
Summary
- ഇത്തരം വായ്പകള്‍ വേഗത്തില്‍ ലഭിക്കും സുരക്ഷിതമാണ് എന്നതാണ് ആകര്‍ഷകമാക്കുന്ന ഘടകം
- അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാണ് അടിയന്തര നിധി
- തവണകളായാ, ഒറ്റത്തവണയായോ തിരിച്ചടവ് നടത്തി സ്വര്‍ണം തിരിച്ചെടുക്കാനുള്ള അവസരമുണ്ട്
കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വര്‍ണ വില കുതിപ്പിലായിരുന്നു. പത്ത് ഗ്രാം സ്വര്‍ണത്തിന് 66000 രൂപയിലേക്ക് വരെ എത്തിയിരുന്നു. കയ്യില്‍ ആഭരണമായോ മറ്റോ സ്വര്‍ണമുള്ളവര്‍ക്ക് അത് വിറ്റ് പണമാക്കാനോ അല്ലെങ്കില്‍ പണയം വെച്ച് പണമാക്കാനോ പറ്റിയ അവസരം കൂടിയാണിത്.
അടിയന്തര സാഹചര്യങ്ങളില്‍
അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാണ് അടിയന്തര നിധി സ്വരൂപിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഉപദേശിക്കുന്നത്. പലര്‍ക്കും അത് സാധിച്ചെന്നു വരില്ല. ആ സാഹചര്യങ്ങളില്‍ കയ്യിലുള്ള സ്വര്‍ണം പണയം വെച്ച് പണം എടുക്കാം. ഇത്തരം വായ്പകള്‍ വേഗത്തില്‍ ലഭിക്കും സുരക്ഷിതമാണ് എന്നതാണ് ആകര്‍ഷകമാക്കുന്ന ഘടകം.
തിരിച്ചടവ്
തവണകളായാ, ഒറ്റത്തവണയായോ തിരിച്ചടവ് നടത്തി സ്വര്‍ണം തിരിച്ചെടുക്കാനുള്ള അവസരം മിക്ക സ്ഥാപനങ്ങളും നല്‍കുന്നുണ്ട്. പലിശയും മുതലും ചേര്‍ന്നുള്ള തുക പ്രതിമാസം, മൂന്ന് മാസം, ആറ് മാസം അല്ലെങ്കില്‍ ഓരോ വര്‍ഷവും തിരിച്ചടയ്ക്കാം.
നിലവില്‍ 8.5 ശതമാനത്തിനു മുകളിലാണ് സ്വര്‍ണ പണയത്തിന്റെ കുറഞ്ഞ നിരക്ക്. ഏറ്റവും കുറഞ്ഞ പലിശയില്‍ സ്വര്‍ണ പണയ വായ്പ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെയാണെന്നു നോക്കിയാലോ?