image

26 Dec 2024 11:45 AM GMT

Loans

ഭവന വായ്പ പലിശ കുറയ്ക്കുന്നതിനുള്ള വഴികൾ

MyFin Desk

ways to reduce home loan interest
X

Summary

  • പലിശ നിരക്കിലെ ചെറിയ വ്യത്യാസം പോലും ഗണ്യമായ ലാഭം നൽകുന്നു
  • എംസിഎൽആർ-ലിങ്കഡ് പലിശ നിരക്കുകൾ ഉറപ്പാക്കുക


ഭവന വായ്പ തിരിച്ചടവ് ദീർഘനാളത്തെ പ്രക്രിയയാണ്. അതിനാൽ, ശരിയായി ആസൂത്രണം ചെയ്യുന്നില്ലെങ്കിൽ, മാസം തോറും ഉള്ള ഇഎംഐകൾ നിങ്ങളുടെ ചിലവുകളെയും, മറ്റ് നിക്ഷേപത്തെയും വളരെക്കാലം ബാധിക്കും. ഇതിൽ നിന്ന് രക്ഷപ്പെടാനും, അമിത ഭാരം കുറയ്ക്കാനും, പലിശ കുറയ്ക്കുന്നതിനും ചില മാർഗ്ഗങ്ങൾ കണ്ടെത്താം. ഭവന വായ്പ പരിഗണിക്കുമ്പോൾ, വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള പലിശ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് പ്രധാനമാണ്. പലിശ നിരക്കിലെ ചെറിയ വ്യത്യാസം പോലും വായ്പ കാലാവധിയിലുടനീളം ഗണ്യമായ ലാഭം നേടുന്നതിന് ഇടയാക്കും.

ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഹോം ലോൺ കണ്ടെത്തുകയും, നിങ്ങളുടെ ധനകാര്യ സ്ഥാപനം എംസിഎൽആർ-ലിങ്കഡ് പലിശ നിരക്കുകൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. ഇത് ഏറ്റവും കുറഞ്ഞ നിരക്കുകൾ വളരെ വേഗത്തിൽ പ്രതിഫലിക്കുന്നു. ഈ കാര്യങ്ങൾക്ക് പുറമെ, നിങ്ങളുടെ ഭവന വായ്പയുടെ പലിശ കുറയ്ക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

1. കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കുക

ദീർഘ തിരിച്ചടവ് കാലാവധി എന്നാൽ നിങ്ങൾ കൂടുതൽ പലിശ അടയ്ക്കേണ്ടതുണ്ട്. അതിനാൽ, ഹൗസിംഗ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ വായ്പ കാലാവധി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. തുടർന്ന്, നിങ്ങൾക്ക് ഓരോ മാസവും അടയ്ക്കാൻ കഴിയുന്ന പരമാവധി ഇഎംഐ തുകയിൽ നിങ്ങളുടെ വായ്പ കാലാവധി ക്രമീകരിക്കുക.

2. ഡൗൺ പേയ്‌മെന്റ് വർദ്ധിപ്പിക്കുക

നിങ്ങൾ ഭവന വായ്പ എടുക്കുമ്പോൾ കൂടുതൽ ഡൗൺ പേയ്‌മെന്റ് നൽകുകയാണെങ്കിൽ, നിങ്ങളുടെ പ്രധാന വായ്പ തുക കുറയും, അതുപോലെ തന്നെ നിങ്ങളുടെ ഇഎംഐ പേയ്‌മെന്റിലെ പലിശയും കുറയും. കൂടാതെ, കൂടുതൽ ഡൗൺ പേയ്‌മെന്റ് നിങ്ങളുടെ വായ്പയ്ക്കുള്ള അർഹതയും വായ്പ അംഗീകാരത്തിനുള്ള സാധ്യതയും മെച്ചപ്പെടുത്തുന്നു.

3. മുൻകൂർ/ഭാഗിക പേയ്‌മെന്റുകൾ പരിഗണിക്കുക

തിരിച്ചടവിന്റെ ആദ്യ വർഷങ്ങളിൽ, നിങ്ങളുടെ ബോണസ്, ശമ്പള വർദ്ധനവ് മുതലായവ ഉപയോഗിച്ച് ഭാഗികമായി മുൻകൂർ അടവുകൾ നടത്തുന്നതാണ് നല്ലത്. ഭൂരിഭാഗം ധനകാര്യ സ്ഥാപനങ്ങളും യാതൊരു ഫീസും ഈടാക്കാതെ നിങ്ങളുടെ ഭവന വായ്പ ഭാഗികമായി മുൻകൂർ അടയ്ക്കാൻ അനുവദിക്കുന്നു. അങ്ങനെ, അടിസ്ഥാന വായ്പ തുക കുറയ്ക്കുകയും, ഇത് നിങ്ങളിൽ ഈടാക്കുന്ന പലിശ നിരക്ക് കുറയ്ക്കുകയും ചെയ്യുന്നു.

4. ഇഎംഐ പേയ്‌മെന്റുകൾ വർദ്ധിപ്പിക്കുക

നിശ്ചിത ഇഎംഐകളിൽ കൂടുതൽ പണം നൽകുന്നത് വായ്പയ്ക്കുള്ള നിങ്ങളുടെ വായ്പ കാലാവധി കുറയ്ക്കുന്നതിനുള്ള എളുപ്പവഴിയാണ്. അധിക ഇഎംഐ -കൾ അടയ്‌ക്കുന്നതിലൂടെ, നിങ്ങളുടെ അടിസ്ഥാന വായ്പാ തുക ഫലപ്രദമായി കുറയ്ക്കാൻ സാധിക്കുന്നു. തൽഫലമായി, തുടർന്നുള്ള ഇഎംഐ-കളുടെ പലിശ കുറയുന്നു. ഇത് ലോൺ കാലയളവിൽ മൊത്തത്തിലുള്ള പലിശ ലാഭിക്കുന്നതിന് കാരണമാകുന്നു.

5. വായ്പ ബാലൻസ് ട്രാൻസ്ഫർ ചെയ്യുക

നിങ്ങളുടെ നിലവിലെ വായ്പ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെക്കാൾ ഉയർന്ന പലിശയിലാണെങ്കിൽ, വായ്പ റീഫിനാൻസിംഗ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക.

7. വായ്പ റീസ്ട്രക്ചറിംഗ് അഭ്യർത്ഥിക്കുക

ഭവന വായ്പ റീസെറ്റ് കാലയളവിൽ, നിങ്ങളുടെ വായ്പയിലെ കാലാവധി കുറയ്ക്കാൻ അഭ്യർത്ഥിക്കാൻ കഴിയും. നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച്, നിങ്ങളുടെ ഇഎംഐ തുക വർദ്ധിപ്പിക്കാൻ ആവശ്യപ്പെടുക, അങ്ങനെ നിങ്ങളുടെ കാലാവധി കുറയും.

8. ഹോം ലോൺ ട്രാൻസ്ഫർ

ലോൺ ബാലൻസ് ട്രാൻസ്ഫർ എന്നാൽ നിങ്ങളുടെ വായ്പ ബാലൻസ്, കുറഞ്ഞ പലിശ നിരക്കിന്, നിലവിലുള്ള ബാങ്കിൽ നിന്ന് ഒരു പുതിയ ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റുന്നതാണ്. നിങ്ങൾക്ക് പരമാവധി വായ്പ കാലാവധി കുറയ്ക്കുന്നതിന് ബാലൻസ് ട്രാൻസ്ഫർ തിരഞ്ഞെടുക്കാം.

9. ഭവന വായ്പകളിൽ ഫ്ലോട്ടിംഗ് vs ഫിക്സഡ് പലിശ നിരക്ക്

ഫ്ലോട്ടിംഗ് പലിശ നിരക്ക് ഹോം ലോണുകൾക്ക് നിശ്ചിത നിരക്ക് ലോണുകളെ അപേക്ഷിച്ച് ആരംഭത്തിൽ താഴ്ന്ന പലിശ നിരക്ക് ലഭിക്കാം. വിപണി പലിശ നിരക്ക് കുറയുമ്പോൾ നിങ്ങൾക്ക് പണം ലാഭിക്കാൻ കഴിയും. പലപ്പോഴും പണമടയ്ക്കൽ ചാർജുകൾ ഇല്ലാതെ ഫ്ലെക്സിബിലിറ്റി നൽകുന്ന. നിങ്ങൾക്ക് അധിക ഫണ്ടുകൾ ലഭ്യമാകുമ്പോൾ നിങ്ങളുടെ ലോൺ വേഗത്തിൽ തിരിച്ചടയ്ക്കാൻ ഇത് നിങ്ങളെ പ്രാപ്തമാക്കുന്നു. എന്നിരുന്നാലും, വിപണിയിൽ പലിശ നിരക്ക് ഉയരുമ്പോൾ നിങ്ങളുടെ മാസ നിരക്ക് വർദ്ധിക്കുന്നതിന്റെ അപകടസാധ്യതയുണ്ട്. എന്നാൽ നിശ്ചിത ഇഎംഐ കണക്ക് കൂട്ടാനും, കുറഞ്ഞ റിസ്ക് നിലനിർത്താനും, ബഡ്ജറ്റ് ആസൂത്രണം ചെയ്യാനും ഫിക്സഡ് പലിശ നിരക്ക് ആണ് അനുയോജ്യം.

നേരത്തെ സൂചിപ്പിച്ചത് പോലെ പ്രധാനമായും ഭവന വായ്പ അക്കൗണ്ടിലേക്ക് അധിക പേയ്‌മെന്റുകൾ നടത്തുന്നതിന് അനുസരിച്ച്, മൊത്തം പ്രിസിപ്പൽ തുക കുറയുന്നു, അതുപോലെ തന്നെ ഈടാക്കുന്ന പലിശയും, വായ്പയുടെ കാലാവധിയും കുറയുന്നു. അതെ സമയം പ്രോപ്പർട്ടിയിൽ നിക്ഷേപിക്കുന്നതിന് നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. പ്രോപ്പർട്ടിയുടെ ഭാവി വില എല്ലായ്പ്പോഴും നിർണ്ണയിക്കണം. പ്രോപ്പർട്ടിക്ക് ദീർഘകാല വില വർദ്ധനയ്ക്കുള്ള സാധ്യതയുണ്ടെങ്കിൽ മാത്രമേ നിക്ഷേപം പ്രയോജനം നൽകൂ.

മുകളിൽ പറഞ്ഞ മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ ഭവന വായ്പപയുടെ പലിശ ഗണ്യമായി കുറയ്ക്കാം. കൂടാതെ മറ്റ് സ്മാർട്ട് നിക്ഷേപ തീരുമാനങ്ങൾ എടുത്ത് നിങ്ങൾക്ക് ഇത് യാഥാർത്ഥ്യത്തിൽ ഇന്റെരെസ്റ്റ് ഇല്ലാത്ത വായ്പയാക്കി മാറ്റാം. ഉദാഹരണത്തിന്, 15% പലിശ നൽകുന്ന 20,000 രൂപ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) ഓപ്ഷനുള്ള ഒരു മിഡ്-ക്യാപ് മ്യൂച്വൽ ഫണ്ടിൽ നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ, 10 വർഷത്തിന് ശേഷം നിങ്ങൾക്ക് 31 ലക്ഷം രൂപ റിട്ടേൺ നേടാം. നിങ്ങളുടെ ഭവന വായ്പയിൽ നൽകേണ്ട ഇന്റെരെസ്റ്റ് മറികടക്കാൻ നിങ്ങൾക്ക് ഈ തുക ഉപയോഗിക്കാം.

ഭവന വായ്പാ പലിശ നിരക്ക്, കാലാവധി സമയപരിധി, അധിക ആനുകൂല്യങ്ങൾ, അവലോകനങ്ങൾ തുടങ്ങിയ മറ്റ് വശങ്ങളെ അടിസ്ഥാനമാക്കി വിവിധ ലെൻഡർമാരെ താരതമ്യം ചെയ്യുക. ഏറ്റവും വിശ്വസനീയമായ ലെൻഡറിൽ നിന്നും മാത്രം ഹൗസിംഗ് ഫിനാൻസ് ഉറപ്പാക്കുക. കൂടാതെ ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് വിദഗ്ത ഉപദേശം നേടുക.