28 May 2024 7:04 AM
Summary
ആദ്യഘട്ടത്തിൽ, കേരളത്തിലും തമിഴ്നാട്ടിലുമാണ് വായ്‌പ ലഭ്യമാകുക
കുറഞ്ഞ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കായി ‘എസ്ഐബി ആശിർവാദ്’ ഭവന വായ്പ സ്കീം പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്.
സാമ്പത്തികമായി പല തട്ടുകളിലുമുള്ള ആളുകളുടെ വീടെന്ന സ്വപ്നം സാഷാത്കരിക്കുന്നതിനായി വാർഷിക വരുമാനം 4.80 ലക്ഷം രൂപ വരെയുള്ള കുടുംബങ്ങൾക്കും കുറഞ്ഞ മാസവരുമാനം 20000 രൂപയുള്ള വ്യക്തികൾക്കും ഭവന വായ്പ ലഭ്യമാകും.
ആദ്യഘട്ടത്തിൽ, കേരളത്തിലും തമിഴ്നാട്ടിലുമാണ് വായ്‌പ ലഭ്യമാകുക.
25 വർഷംവരെ ലഭിക്കുന്ന ഭവന വായ്പയുടെ പലിശ നിരക്ക് 10 ശതമാനത്തിൽനിന്നാണ് തുടങ്ങുന്നത്. ലക്ഷത്തിന് 909 രൂപയാണ് പ്രതിമാസ തിരിച്ചടവ് (ഇഎംഐ).
മുൻകൂർ ചാർജുകൾ ഒന്നുമില്ലാത്ത എസ്ഐബി ആശിർവാദ് ഭവന വായ്‌പയുടെ നടപടിക്രമങ്ങൾ ഇടപാടുകാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു.