image

16 Sep 2023 8:26 AM GMT

Loans

ഭവനവായ്പകള്‍ക്ക് ഇനി റൂഫ്‌ടോപ്പ് സോളാര്‍ സംവിധാനം വേണ്ടിവരുമെന്ന് എസ്ബിഐ

MyFin Desk

ഭവനവായ്പകള്‍ക്ക് ഇനി റൂഫ്‌ടോപ്പ് സോളാര്‍  സംവിധാനം വേണ്ടിവരുമെന്ന് എസ്ബിഐ
X

Summary

കാലാവസ്ഥാ പ്രവര്‍ത്തന ഫണ്ടുകളില്‍ നിന്ന് ധനസഹായം നല്‍കുന്ന പ്രോജക്റ്റുകള്‍ക്ക് ബാധകം


ഭവനവായ്പകള്‍ക്ക് റൂഫ്‌ടോപ്പ് സോളാര്‍ ഇന്‍സ്റ്റാലേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി എസ്ബിഐ. ബഹുരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് എടുത്ത ബാങ്കിന്റെ ദീര്‍ഘകാല കാലാവസ്ഥാ പ്രവര്‍ത്തന ഫണ്ടുകളില്‍ നിന്ന് ധനസഹായം നല്‍കുന്ന റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ക്കാണ് ഇത് ബാധകമാകുക.

ജൂണിലെ കണക്കനുസരിച്ച് എസ്ബിഐ 6.3 ലക്ഷം കോടി രൂപയുടെ ഭവനവായ്പ നല്‍കിയിട്ടുണ്ട്. ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, ജര്‍മ്മനിയിലെ കെഎഫ്ഡബ്ല്യു എന്നിവയുള്‍പ്പെടെ ബഹുമുഖ വായ്പാ ദാതാക്കളില്‍നിന്ന് 230 കോടി ഡോളറിന്റെ ഫോറെക്‌സ് വായ്പകള്‍ കുടിശികയുണ്ട്.

'ബാങ്കിന്റെ ഗ്രീന്‍ ഫണ്ടില്‍ നിന്നാണ് വായ്പ നല്‍കുന്നതെങ്കില്‍ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് മേല്‍ക്കൂര സോളാര്‍ ഇന്‍സ്റ്റാലേഷന്‍ നിര്‍ബന്ധമാക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു, ''എസ്ബിഐയിലെ റിസ്‌ക്, കംപ്ലയന്‍സ് ആന്‍ഡ് സ്‌ട്രെസ്ഡ് അസറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ അശ്വിനി കുമാര്‍ തിവാരി പറഞ്ഞു. സിഡ്ബി സംഘടിപ്പിച്ച ആഗോള എസ്എംഇ ഉച്ചകോടിയുടെ അവസാന ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രീന്‍, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടിംഗ് കൂടുതല്‍ സുസ്ഥിരമാക്കുന്നതിന് വായ്പയെടുക്കുന്ന ബാങ്കുകളെ അവരുടെ എക്‌സ്‌പോഷറുകള്‍ സംരക്ഷിക്കാന്‍ അനുവദിക്കണമെന്ന് തിവാരി ബഹുമുഖ വായ്പക്കാരോട് അഭ്യര്‍ത്ഥിച്ചു.

ഹരിത കെട്ടിടങ്ങള്‍ക്ക് ഫണ്ടിംഗ്, ബാറ്ററി റീസൈക്ലിംഗ്, സോളാര്‍ റൂഫ്ടോപ്പ് പ്ലാനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഹരിത സംരംഭങ്ങളിലേക്കുള്ള എക്‌സ്‌പോഷര്‍ ബാങ്ക് വര്‍ധിപ്പിക്കുന്നുണ്ടെന്നും തിവാരി പറഞ്ഞു.