image

1 Nov 2023 8:36 PM IST

Loans

വായ്പാ നല്‍കാന്‍ മഹീന്ദ്ര ഫിനാന്‍സ്-എസ്ബിഐ സഹകരണം

MyFin Desk

mahindra finance-sbi collaboration to provide loans
X

Summary

  • ഉപഭോക്താക്കളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ അടിസ്ഥാനമാക്കിയാണ് വായ്പാ വിതരണം നടത്തുന്നത്.


കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഫിനാന്‍സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് വായ്പാ വിതരണത്തിനുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. മഹീന്ദ്ര ഫിനാന്‍സിന്റെ നിയുക്ത എംഡിയും സിഇഒയുമായ റൗള്‍ റെബെല്ലോ, എസ്ബിഐ (എംഎസ്എംഇ) സിജിഎം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മഹീന്ദ്ര ഫിനാന്‍സ് വിസിയും എംഡിയുമായ രമേഷ് അയ്യരും എസ്ബിഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചേര്‍ന്ന് പദ്ധതിക്ക് തുടക്കമിട്ടു.

സാമ്പത്തിക സേവനങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്ത വിഭാഗങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ അടിസ്ഥാനമാക്കിയാണ് വായ്പാ വിതരണം നടത്തുന്നത്.

ഈ സഹകരണം സാമ്പത്തിക സേവന ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പുതിയ ചുവടുവെയ്പാണെന്നും ഇതിലൂടെ അതിവേഗം വളരുന്ന ഇന്ത്യയുടെ ഉത്തരവാദിത്തമുള്ള സാമ്പത്തിക സേവന പങ്കാളിയാകാനുള്ള തങ്ങളുടെ കഴിവ് വര്‍ധിപ്പിക്കുമെന്നും റൗള്‍ റെബെല്ലോ അഭിപ്രായപ്പെട്ടു.