3 Nov 2023 4:00 AM GMT
Summary
- 2021 സെപ്റ്റംബറില്‍ ടുമാറോ കാപിറ്റലലില്‍ നിന്ന് സീഡ് ഫണ്ടിംഗ് സമാഹരിച്ചിരുന്നു.
ആര്‍ഇഎ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്ഫോമായ ഹൗസിംഗ് ഡോട്ട് കോം ഈസിലോണില്‍ നിക്ഷേപം നടത്തി. നിര്‍ദ്ദിഷ്ട നിക്ഷേപ തുക വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹോം ലോണ്‍ ഒറിജിനേഷന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയാണ് ഹൗസിംഗ് ഡോട്ട്‌കോം പങ്കാളിത്തത്തിലൂടെ ഈസിലോണ്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലുടനീളമുള്ള ഇരുപതിലധികം ബാങ്കുകളുമായി സഹകരിച്ച് എന്‍ഡ്-ടു-എന്‍ഡ് ഹോം ലോണ്‍ സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റല്‍ ഹോം ലോണ്‍ മാര്‍ക്കറ്റ് പ്ലേസ് ആണ് ഈസിലോണ്‍. 2021-ല്‍ പ്രമോദ് കതൂരിയയാണ് ഇത് സ്ഥാപിച്ചത്.
'ഉപഭോക്തൃ പ്രൊഫൈല്‍ അടിസ്ഥാനമാക്കിയുള്ള മാച്ച് മേക്കിംഗ് പ്ലാറ്റ്ഫോമായി ഉപയോഗിച്ച് വരുന്നു. ഇത് ഉപയോക്താക്കള്‍ക്ക് ഹോം ലോണുകള്‍ താരതമ്യം ചെയ്യാനും തിരഞ്ഞെടുക്കാനും പ്രോസസ്സ് ചെയ്യാനും സഹായിക്കുന്നു. സാങ്കേതിക പുരോഗതിയും, വായ്പാ മേഖലയിലെ ഡിജിറ്റലൈസേഷനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയും വരും വര്‍ഷങ്ങളില്‍ കാര്യമായ മാറ്റം വരും. അതിനാല്‍ ഈ വിപ്ലവത്തിന് തുടക്കമിടാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,'ആര്‍ഇഎ ഇന്ത്യ ഗ്രൂപ്പ് സിഇഒ ധ്രുവ് അഗര്‍വാല പറഞ്ഞു.
2021 ഡിസംബര്‍ മുതല്‍ 2022 ഡിസംബര്‍ വരെ മൊത്തം ഹോം ലോണ്‍ പോര്‍ട്ട്ഫോളിയോയില്‍ 16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022 ല്‍ മാത്രം വിതരണം ചെയ്ത വായ്പകള്‍ 10814 കോടി ഡോളറിലെത്തി. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഭവന വായ്പ ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്.
"ഇന്ത്യന്‍ ഫിന്‍ടെക് വ്യവസായം 2025 ഓടെ 15000 കോടി ഡോളര്‍ മൂല്യമുള്ളതായി കണക്കാക്കുന്നു. 2030 ഓടെ റിയല്‍ എസ്റ്റേറ്റ് വിപണി ഒരു ലക്ഷം കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, രണ്ട് മേഖലകളിലും ഞങ്ങള്‍ക്ക് സഹകരിച്ച് പുതിയ നാഴികക്കല്ലുകള്‍ നിര്‍വചിക്കാനാകും. '', ഈസിലോണ്‍ സ്ഥാപകനും സിഇഒയുമായ പ്രമോദ് കതൂരിയ പറഞ്ഞു.