21 Sept 2023 11:53 AM IST
Summary
- ബാങ്കിന് 350 ഇടങ്ങളിലായി 530 ശാഖകളുണ്ട്.
- തുടര്‍ച്ചയായ 14 വര്‍ഷം ഗ്ലോബല്‍ ഫിനാന്‍സിന്റെ 'ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്ക്' എന്ന ബഹുമതി ഡിബിഎസ് ബാങ്ക് നേടിയിട്ടുണ്ട്.
- നിലവില്‍ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സ്വര്‍ണ്ണ വായ്പ 6300 കോടി രൂപയ്ക്കു മുകളിലാണ്.
കൊച്ചി: ഡിബിഎസ് ബാങ്ക് ഇന്ത്യ അതിന്റെ സ്വര്‍ണ വായ്പാ വിഭാഗം ശക്തിപ്പെടുത്തുന്നു. സ്വര്‍ണവായ്പയില്‍ സ്വര്‍ണ നിലവാരം (ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്) കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.
തെക്കേയിന്ത്യയിലെ കര്‍ഷകരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിലൂടെ ഡിബിഎസ് ബാങ്ക് ഇന്ത്യ സ്വര്‍ണവായ്പ ബിസിനസില്‍ സമീപ കാലത്ത് മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. ബാങ്കിന് 350 ഇടങ്ങളിലായി 530 ശാഖകളുണ്ട്. നിലവില്‍ സ്വര്‍ണ വായ്പകള്‍ 30 മിനിറ്റിനുള്ളില്‍ ഡിബിഎസ് ബാങ്ക് ലഭ്യമാക്കുന്നുണ്ട്. ബാങ്ക് സ്വര്‍ണ വായ്പയ്ക്ക് 25,001 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ നല്‍കും. മികച്ച സേവനത്തിന് 2009 മുതല്‍ 2022 വരെയുള്ള തുടര്‍ച്ചയായ 14 വര്‍ഷം ഗ്ലോബല്‍ ഫിനാന്‍സിന്റെ 'ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്ക്' എന്ന ബഹുമതി ഡിബിഎസ് ബാങ്ക് നേടിയിട്ടുണ്ട്.
ശമ്പളക്കാര്‍, പ്രൊഫഷണലുകള്‍, ചെറുകിട ബിസിനസുകാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കില്‍ ബാങ്ക് വായ്പകള്‍ ലഭ്യമാക്കും, എന്ന് ബാങ്ക് പറയുന്നു. ഉപഭോാക്താക്കള്‍ക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയിലേക്ക് അവരുടെ കുടിശ്ശികയുള്ള വായ്പ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സ്വര്‍ണ്ണ വായ്പ 6300 കോടി രൂപയ്ക്കു മുകളിലാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയിലേറെയാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ കണ്‍സ്യൂമര്‍ ബാങ്കിംഗ് ഗ്രൂപ്പ് അസറ്റ്‌സ്, സ്ട്രാറ്റജിക് അലയന്‍സസ് മേധാവി, എംഡി സജിഷ് പിള്ള പറഞ്ഞു.