22 Sept 2023 1:48 PM IST
Summary
- സ്‌പെഷ്യലൈസ്ഡ് വാഹന വായ്പാ മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഉപപഭോക്താക്കള്‍ക്കും വാഹന ഡീലര്‍മാര്‍ക്കും പിന്തുണ നല്‍കാനുള്ള നിര്‍ണായക നീക്കമാണിതെന്ന് സിഎസ്ബി ബാങ്ക് റീട്ടെയില്‍ ബാങ്കിങ് മേധാവി നരേന്ദ്ര ദിക്ഷിത്ത് പറഞ്ഞു.
കൊച്ചി: സ്പെഷലൈസ്ഡ് വാഹന വായ്പകള്‍ ലഭ്യമാക്കാന്‍ സിഎസ്ബി ബാങ്ക് ഡയംലര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നു. സ്‌പെഷ്യലൈസ്ഡ് വാഹന വായ്പാ മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഉപപഭോക്താക്കള്‍ക്കും വാഹന ഡീലര്‍മാര്‍ക്കും പിന്തുണ നല്‍കാനുള്ള നിര്‍ണായക നീക്കമാണിതെന്ന് സിഎസ്ബി ബാങ്ക് റീട്ടെയില്‍ ബാങ്കിങ് മേധാവി നരേന്ദ്ര ദിക്ഷിത്ത് പറഞ്ഞു.
ഉപഭോക്താക്കളുടെ ബാങ്കിംഗ് അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ സഹകരണം സഹായിക്കും. കൊമേഴ്‌സ്യല്‍ വാഹന മേഖലയിലെ മുന്‍നിരക്കാരായ ഡയംലര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സുമായുള്ള സഹകരണം പുതിയ മേഖലകളിലേക്ക് വളരാന്‍ ബാങ്കിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഎസ്ബി ബാങ്കുമായുള്ള സഹകരണം ഭാരത് ബെന്‍സ് ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഡയംലര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫിസറുമായ ശ്രീരാം വെങ്കിട്ടേശ്വരന്‍ പറഞ്ഞു.