image

15 Nov 2023 8:49 AM

Loans

വായ്പ പദ്ധതികൾക്ക് അപേക്ഷിക്കാം

MyFin Desk

apply for loan schemes
X

Summary

  • എറണാകുളം ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.


കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത വായ്പ 4,00,000 രൂപ വരെ ഉദ്യോഗസ്ഥ ജാമ്യത്തില്‍ മാത്രം ലഭിക്കും.

സ്വയം തൊഴില്‍ 50,000 മുതല്‍ 25,00,000 രൂപ വരെ, വിദ്യാഭ്യാസം, സ്വയംതൊഴിലിനുള്ള വാഹന വായ്പ 10,00,000 രൂപ വരെ പെണ്‍കുട്ടികളുടെ വിവാഹം 350,000 രൂപ വരെ തുടങ്ങിയ വായ്പാ പദ്ധതികളിലേയ്ക്ക് ജാമ്യ വ്യവസ്ഥയിലും, അംഗീകൃത കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 5,00,000 രൂപ വരെ ജാമ്യ രഹിത വ്യവസ്ഥയിലും ലഭിക്കും.

എറണാകുളം ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 0484 2302663, 9400068507