image

21 Nov 2024 2:58 PM GMT

Insurance

കേരളത്തിലെ 21 ലക്ഷം ആളുകള്‍ക്ക് പരിരക്ഷയേകി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

MyFin Desk

കേരളത്തിലെ 21 ലക്ഷം ആളുകള്‍ക്ക് പരിരക്ഷയേകി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
X

ഇന്ത്യയിലെ റീട്ടെയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 60 ശാഖകളുമായി കേരളത്തില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നത് തുടരുന്നു. സംസ്ഥാനത്ത് 531 നെറ്റ്വര്‍ക്ക് ആശുപത്രികളുടേയും 53,000 ഏജന്‍റുമാരുടെയും ശക്തമായ ശൃംഖലയുള്ള സ്റ്റാര്‍ ഹെല്‍ത്ത് 21 ലക്ഷം ആളുകള്‍ക്ക് പരിരക്ഷയേകി. കേരളത്തില്‍ സ്റ്റാര്‍ ഹെല്‍ത്തിന്‍റെ വിപണി വിഹിതം 72 ശതമാനമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 2,650 കോടി രൂപയുടേയും ക്ലെയിമുകള്‍ തീര്‍പ്പാക്കി. വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യപരിരക്ഷ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്.

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്‍റെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ സുപ്രധാന മേഖലയാണ് കേരളമെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എക്സിക്യൂട്ടീവ് പ്രസിഡന്‍റ് സനന്ദ് കുമാര്‍ പറഞ്ഞു. ഇവിടെയുളള വൈവിധ്യമാര്‍ന്ന ജനതയും ഏറെ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ സേവന മേഖലയും സമഗ്രമായ ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങളെ സഹായിക്കുന്നു. ഹോം ഹെല്‍ത്ത് കെയര്‍ സേവനം, കാഴ്ച പരിമിധിയുള്ളവര്‍ക്കായി ബ്രെയിലി പോളിസി, ഫ്രീ ടെലി മെഡിസിന്‍, സമഗ്ര വാക്സിനേഷന്‍ കാമ്പെയിന്‍ പോലുള്ളവ അവതരിപ്പിച്ച് തങ്ങളുടെ തുടര്‍ന്നു കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ കൂടുതല്‍ പേരിലേക്ക് സേവനം എത്തിക്കാനും ഇവിടെയുള്ളവരുടെ മൊത്തത്തിലുള്ള ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്ക് അനുസൃതമായി എല്ലാവര്‍ക്കും യോജിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമായ ഇന്‍ഷുറന്‍സ് സേവനങ്ങളും സ്റ്റാര്‍ ഹെല്‍ത്തിന്‍റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് സനന്ദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തില്‍ തീര്‍പ്പാക്കിയത് 740 കോടി മൂല്യമുള്ള ക്ലെയിമുകളാണ്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 2,650 കോടി രൂപയുടെ ക്ലെയിം തീര്‍പ്പാക്കി. സ്റ്റാര്‍ ഹെല്‍ത്ത് പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ 52,000 കോടി രൂപ മൂല്യം വരുന്ന 1.1 കോടി ക്ലെയിമുകളാണ് തീര്‍പ്പാക്കിയത്. പ്രതിദിനം 25 കോടി രൂപയുടെ ക്ലെയിമുകള്‍ പ്രോസസ്സ് ചെയ്യുന്ന കമ്പനി ഓരോ മിനിറ്റിലും 4 ക്ലെയിമുകള്‍ക്ക് അംഗീകാരം നല്‍കുന്നു.

കേരളത്തിനായി അവതരിപ്പിച്ച നവീന പദ്ധതികള്‍

തങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതും ഉന്നത ഗുണമേന്‍മയുള്ളതുമായി ആരോഗ്യ ക്ഷേമ സേവനങ്ങള്‍ നേടാന്‍ സഹായകമാകുന്ന ഹോം ഹെല്‍ത്ത് കെയര്‍ സേവനം സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൊച്ചിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഈ സേവനം സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ലഭ്യമാണ്.

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 40 ശതമാനമോ അതിലേറെയോ ഡിസ്എബിലിറ്റി ഉള്ള വ്യക്തികള്‍ക്കായി പ്രത്യേകമായി രൂപകല്‍പന ചെയ്ത സ്പെഷയല്‍ കെയര്‍ ഗോള്‍ഡ് പോളിസി ബ്രെയിലി വഴി കാഴ്ച പരിമിതരായ വ്യക്തികള്‍ക്ക് തങ്ങളുടെ ഇന്‍ഷുറന്‍സ് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ സ്വയം പരിശോധിക്കാന്‍ അവസരം നല്‍കും.കണ്‍സള്‍ട്ടേഷന്‍, ഉപദേശം, ഫോളോ അപ്പ് തുടങ്ങിയവയ്ക്ക് നേരിട്ടു പോകാതെ ആരോഗ്യ പ്രൊഫഷണലുകളുമായി ബന്ധപ്പെടാന്‍ ഫ്രീ ടെലിമെഡിസില്‍ സംവിധാനം അവസരമൊരുക്കുന്നു.

കാലാകാലങ്ങളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ മുതിര്‍ന്ന പൗരന്‍മാരേയും ഉയര്‍ന്ന റിസ്ക്ക് ഉള്ള പോളിസി ഉടമകളേയും സംരക്ഷിക്കാനായി സമഗ്രമായ രാജ്യവ്യാപക വാക്സിനേഷന്‍ കാമ്പയിന്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ളൂ സീസണില്‍ ഗൗരവമായ ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതു തടയാനും പ്രതിരോധം ശക്തമാക്കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കങ്ങളാണ് സ്റ്റാര്‍ ഹെല്‍ത്ത് തുടരുന്നത്. നൂതനവും എല്ലാവരേയും ഉള്‍പ്പെടുത്തിയും സമൂഹ കേന്ദ്രീകൃതമായ ആരോഗ്യ സേവനങ്ങള്‍ നല്‍കി കേരളത്തിലെ ദശലക്ഷക്കണക്കിന് പേരുടെ ജീവതം മാറ്റിയെടുക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത കമ്പനി തുടരും.