1 Dec 2023 7:54 AM GMT
Summary
- ക്ലെയിമുകളില്‍ 162 കോടി രൂപയുടേത് സ്ത്രീകളില്‍ നിന്ന്
- ക്യാഷ്ലെസ് ക്ലെയിമുകൾ രണ്ടു മണിക്കൂറില്‍ തീർപ്പാക്കിയെന്ന് കമ്പനി
- സ്റ്റാറിന് കേരളത്തില്‍ 60 ശാഖാ ഓഫിസുകൾ
ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് നടപ്പ് സമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസം കേരളത്തില്‍ തീര്‍പ്പാക്കിയത് 349 കോടി രൂപയുടെ ക്ലെയിമുകള്‍. ഇതില്‍ 312 കോടി രൂപയുടെ ക്ലെയിമുകള്‍ നെറ്റ്വര്‍ക്ക് ആശുപത്രികളിലും 37 കോടി രൂപയുടെ ക്ലെയിമുകള്‍ നെറ്റ്വര്‍ക്ക് ഇതര ആശുപത്രികളിലുമാണ് തീര്‍പ്പാക്കിയത്.
ക്യാഷ്‌ലെസ് സെറ്റില്‍മെന്റ് 314 കോടി രൂപയുടേതാണ്. ബാക്കിയുള്ള 35 കോടി രൂപയുടെ ക്ലെയിമുകള്‍ റീഇമ്പേഴ്സ്മെന്റായാണ് നല്‍കിയത്. 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസങ്ങളില്‍ 201 കോടി രൂപയുടെ ക്ലെയിമുകളാണ് സര്‍ജിക്കല്‍ ചികില്‍സകള്‍ക്കായി കേരളത്തില്‍ നല്‍കിയത്. മെഡിക്കല്‍ ചികില്‍സാ വിഭാഗത്തില്‍ 148 കോടി രൂപയുടെ ക്ലെയിമുകളും തീര്‍പ്പാക്കി. ആകെയുള്ള ക്ലെയിമുകളില്‍ 162 കോടി രൂപയുടേത് സ്ത്രീകളില്‍ നിന്നായിരുന്നു. കേരളത്തിലെ പുരുഷന്‍മാര്‍ക്കായി നല്‍കിയത് 187 കോടി രൂപയുടെ ക്ലെയിമുകളാണ്.
ക്യാഷ്ലെസ് ക്ലെയിമുകൾ രണ്ടു മണിക്കൂറില്‍
എല്ലാ ക്യാഷ്ലെസ് ക്ലെയിമുകളും രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കാനും മിക്കവാറും കേസുകളില്‍ ക്യാഷ്ലെസ് ചികില്‍സ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഉറപ്പാക്കാനും കമ്പനി ശ്രദ്ധിച്ചിരുന്നു. റീഇമ്പേഴ്സ്മെന്റ് ക്ലെയിമുകള്‍ സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കാനും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടു നേരിടുന്നില്ലെന്ന് ഉറപ്പാക്കാനും കമ്പനി ശ്രമിച്ചിരുന്നുവെന്നും സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് ചീഫ് ക്ലെയിംസ് ഓഫിസര്‍ സനത് കുമാര്‍ കെ പറഞ്ഞു. സംസ്ഥാനത്ത് 768 എംപാനല്‍ഡ് ആശുപത്രികളാണ് സ്റ്റാര്‍ ഹെല്‍ത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 60 ശാഖാ ഓഫിസുകളാണു കമ്പനിക്കുള്ളത് 43,700 ഏജന്റുമാരുടെ മികച്ച ശൃംഖലയും ഉപഭോക്താക്കള്‍ക്കു വിദഗദ്ധ സേവനം നല്‍കാനായി ഇവിടെയുണ്ട്. പോളിസി വാങ്ങുന്നതു മുതല്‍ ക്ലെയിം സമര്‍പ്പണവും സെറ്റില്‍മെന്റും വരെയുള്ള കാര്യങ്ങളില്‍ ഇവര്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് കമ്പനിയുടെ പോളിസിയെന്നും ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും് ആപ്പ് സ്റ്റോറില്‍ നിന്നും സ്റ്റാര്‍ ഹെല്‍ത്ത് ആപ്പ് ഡൗണ്‍ലോഡു ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.