14 Jan 2025 6:54 AM GMT
Summary
- റെഗുലര്‍ പ്രീമിയം പോളിസികളില്‍ എസ്ബിഐ ലൈഫ് ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യം
- എസ്ബിഐ ലൈഫിന്റെ വിപണി വിഹിതം 17.5 ശതമാനമായി ഉയര്‍ന്നു
- എല്‍ഐസിക്ക് 13 ശതമാനം ഇടിവ്
2024 ഡിസംബറിലെ റെഗുലര്‍ പ്രീമിയം പോളിസികളില്‍ എല്‍ഐസിയെ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് മറികടന്നു. . ഈ വിഭാഗത്തില്‍ എസ്ബിഐ ലൈഫ് എല്‍ഐസിയെക്കാള്‍ ഉയര്‍ന്ന പ്രീമിയം രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.
പുതിയ വ്യക്തിഗത നോണ്‍-സിംഗിള്‍ ഇതര പ്രീമിയം പോളിസികളില്‍ നിന്ന് എസ്ബിഐ ലൈഫ് 3,416 കോടി രൂപ ശേഖരിച്ചു. 2023 ഡിസംബറിനെ അപേക്ഷിച്ച് 16.7 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായത്. അതേസമയം ഇതേ വിഭാഗത്തിലെ എല്‍ഐസിയുടെ കളക്ഷന്‍ കഴിഞ്ഞ വര്‍ഷത്തെ 3,111 കോടി രൂപയില്‍ നിന്ന് 15 ശതമാനം ഇടിഞ്ഞ് 2,628 കോടി രൂപയായി കുറഞ്ഞു.
ഡിസംബറിലെ വ്യക്തിഗത വാര്‍ഷിക പ്രീമിയം തുല്യതയില്‍ (എപിഇ)എസ്ബിഐ ലൈഫ് 16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നിരുന്നാലും, വ്യക്തിഗത എപിഇയിലെ അതിന്റെ 5 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് എച്ച്ഡിഎഫ്സി ലൈഫിനേക്കാള്‍ അല്പം കുറവാണ്.
2024 ഡിസംബറില്‍ മൊത്തം 5,307 കോടി രൂപ പ്രീമിയത്തില്‍ 15 ശതമാനം വര്‍ധനയോടെ എസ്ബിഐ ലൈഫ് അതിന്റെ മുകളിലേക്കുള്ള പ്രയാണം തുടര്‍ന്നു. ഇത് അതിന്റെ വിപണി വിഹിതം 17.5 ശതമാനമായി ഉയര്‍ത്താന്‍ സഹായിച്ചു. 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ, എസ്ബിഐ ലൈഫ് 9.5 ശതമാനം വിപണി വിഹിതം കൈവശം വച്ചിരുന്നു.
വ്യക്തിഗത വാര്‍ഷിക പ്രീമിയം തുല്യതയില്‍ (എപിഇ) 11.4 ശതമാനം വര്‍ധനവോടെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം എല്‍ഐസി 13 ശതമാനം ഇടിവ് രേഖപ്പെടുത്തി. സറണ്ടര്‍ മൂല്യങ്ങളെക്കുറിച്ചുള്ള പുതിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് വ്യവസായത്തിലെ ക്രമീകരണങ്ങളാണ് ഡിസംബറിലെ വളര്‍ച്ചയെ ഭാഗികമായി ബാധിച്ചു.
2023 ഡിസംബറിലെ 22,981 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 ഡിസംബറില്‍ എല്‍ഐസിയുടെ പ്രീമിയം ഗണ്യമായി കുറഞ്ഞു. സിംഗിള്‍ പ്രീമിയം പോളിസികളിലാണ് ഏറ്റവും വലിയ ഇടിവ്. അതേസമയം മൊത്തം പുതിയ ബിസിനസ്സോടെ ഏറ്റവും വലിയ ഇന്‍ഷുറര്‍ എന്ന നിലയില്‍ എല്‍ഐസി അതിന്റെ ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്. വ്യവസായത്തിന്റെ മൊത്തം പ്രീമിയത്തിന്റെ 44 ശതമാനത്തെ പ്രതിനിധീകരിക്കുന്ന എല്‍ഐസിയുടെ ഡിസംബറിലെ പ്രീമിയം 13,523 കോടി രൂപയാണ്.
മൊത്തത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 2024 ഡിസംബറിലെ പ്രീമിയത്തില്‍ 21 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുമുണ്ട്.