27 Oct 2023 9:25 PM IST
Summary
- എസ്ബിഐ ലൈഫ് 761 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിട്ടുള്ളത്.
കൊച്ചി: ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എസ്ബിഐ ലൈഫ് സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 16,262 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം കൈവരിച്ചു. ഒറ്റത്തവണ പ്രീമിയത്തിന്റെ കാര്യത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 28 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
എസ്ബിഐ ലൈഫ് 761 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിട്ടുള്ളത്.പരിരക്ഷാ രംഗത്തെ പുതിയ ബിസിനസ് പ്രീമിയം 25 ശതമാനം വര്‍ധനവോടെ 1,996 കോടി രൂപയാണ്. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 20 ശതമാനം വര്‍ധനവോടെ 10,165 കോടി രൂപയിലും എത്തിയിട്ടുണ്ട്.