28 Dec 2023 10:19 AM GMT
Summary
- ഐആര്‍ഡിഎഐയുടെ 2022-23 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്
- ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനം 16.4 ശതമാനം വര്‍ധിച്ച് 2.57 ലക്ഷം കോടി രൂപയിലെത്തി
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം ഇനത്തിലുള്ള വരുമാനം 13 ശതമാനം വര്‍ധിച്ച് 7.83 ലക്ഷം കോടി രൂപയിലെത്തി.
അതേസമയം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനം 16.4 ശതമാനം വര്‍ധിച്ച് 2.57 ലക്ഷം കോടി രൂപയിലുമെത്തി.
ഡിസംബര്‍ 27 ന് പുറത്തിറക്കിയ ഐആര്‍ഡിഎഐയുടെ 2022-23 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം വരുമാനത്തില്‍ 16.34 ശതമാനത്തിന്റെ വര്‍ധന കൈവരിക്കാന്‍ സാധിച്ചു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാകട്ടെ, 10.90 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായത്.
2022-23 കാലയളവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ 284.70 ലക്ഷം പുതിയ പോളിസികളാണു വ്യക്തിഗത ബിസിനസിലൂടെ നല്‍കിയത്.
ഇതില്‍ 204.29 ലക്ഷം പോളിസികളും നല്‍കിയത് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളാണ്.
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയത് 80.42 ലക്ഷം പോളിസികളുമാണ്.
ജനറല്‍ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിപണി വിഹിതം 38.42 ശതമാനമാണ്. സ്വകാര്യ മേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിപണി വിഹിതം 61.58 ശതമാനവുമാണ്.