25 March 2024 6:32 AM
Summary
- 2023 ലാണ് സറണ്ടര്‍ വാല്യു സംബന്ധിച്ച നിര്‍ദ്ദേശം വരുന്നത്
- സറണ്ടര്‍ വാല്യു സംബന്ധിച്ച ആറ് നിര്‍ദ്ദേശങ്ങള്‍ ഒന്നിലേക്ക് ഏകീകരിക്കുന്നു
- ഇന്‍ഷുറന്‍സ് ബിസിനസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം
ഇന്‍ഷുറന്‍സ് പോളിസികള്‍ കാലാവധി അവസാനിപ്പിക്കുന്നതിനു മുമ്പ് സറണ്ടര്‍ ചെയ്യുകയാണെങ്കില്‍ ഉപഭോക്താവിന് ലഭിക്കുന്ന സറണ്ടര്‍ വാല്യു സംബന്ധിച്ചുള്ള ഐആര്‍ഡിഎഐയുടെ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
മൂന്ന് വര്‍ഷത്തിനുള്ളില്‍ പോളിസികള്‍ സറണ്ടര്‍ ചെയ്താല്‍ സറണ്ടര്‍ മൂല്യം പോളിസി എടുക്കുമ്പോള്‍ പറഞ്ഞിരിക്കുന്നതോ അതിലും കുറവോ ആയിരിക്കാമെന്നും നാലാം വര്‍ഷം മുതല്‍ ഏഴാം വര്‍ഷം വരെ സറണ്ടര്‍ ചെയ്യുന്ന പോളിസികള്‍ക്ക് സറണ്ടര്‍ മൂല്യത്തില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടായേക്കാം.
എന്താണ് സറണ്ടര്‍ വാല്യു
ലൈഫ് ഇന്‍ഷുറന്‍സ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പോളിസി അവസാനിപ്പിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി പോളിസി ഉടമയ്ക്ക് നല്‍കുന്ന തുകയെയാണ് ഇന്‍ഷുറന്‍സിലെ സറണ്ടര്‍ മൂല്യം സൂചിപ്പിക്കുന്നത്. പോളിസി കാലയളവില്‍ പോളിസി ഉടമ പോളിസി സറണ്ടര്‍ ചെയ്യുകയാണെങ്കില്‍ വരുമാനവും സമ്പാദ്യ വിഹിതവും ഉപഭോക്താവിന് തിരികെ നല്‍കും.
പുതിയ നിര്‍ദ്ദേശം അനുസരിച്ച് ഒരു വ്യക്തി ദീര്‍ഘത്തേക്ക് പോളിസി നിലനിര്‍ത്തുകയാണെങ്കില്‍, സറണ്ടര്‍ മൂല്യം ഉയര്‍ന്നതായിരിക്കുമെന്നാണ്.
ഐആര്‍ഡിഎഐയുടെ 2023 ഡിസംബറിലെ നിര്‍ദ്ദേശം നടപ്പാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ആസ്തി-ബാധ്യത മാനേജ്‌മെന്റ് പ്രശ്‌നങ്ങളെക്കുറിച്ച് ലൈഫ് ഇന്‍ഷുറര്‍മാര്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്‍ഡോവ്‌മെന്റ് പോളിസികള്‍ക്കായി പ്രീമിയങ്ങളുടെ പരിധിയും ഉയര്‍ന്ന സറണ്ടര്‍ മൂല്യങ്ങളും അവതരിപ്പിക്കണമെന്ന് കരട് നിര്‍ദ്ദേശിച്ചിരുന്നു.