26 Oct 2023 11:34 AM GMT
Summary
- 1000 ഡെലിവറി പൂർത്തിയാക്കിയവർക്കാണ് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക
- 40,000 രൂപ വരെ കവറേജ് ലഭിക്കും
ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സോമാറ്റോയുടെ വനിതകളായ ഡെലിവറി ജീവനക്കാർക്ക് വേണ്ടി മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാൻ അവതരിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ഡെലിവറി ആപ്പുകളിൽ ഒന്നാണ് സൊമാറ്റോ.
സൊമാറ്റോയിൽ 1000 ഡെലിവറി പൂർത്തിയാക്കിയവർക്കാണ് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക. സൊമാറ്റോയിൽ 60 ദിവസങ്ങൾ സജീവമായി പൂർത്തിയാക്കിയ വനിത ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. വനിത ജീവനക്കാർക്ക് രണ്ടു കുട്ടികൾക്ക് വരെ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും
ഇൻഷുറൻസ് പ്രകാരം സാധാരണ ഡെലിവറിക്ക് 25,000 രൂപ ഇൻഷുറൻസ് കവറേജും സിസേറിയന് 40000 രൂപ വരെയും ലഭിക്കും. പ്രസവസംബന്ധമായ സങ്കീർണതകളും കവറേജിൽ ഉൾപ്പെടും.
വനിതാ ജീവനക്കാർക്കായി മറ്റേർണിറ്റി ഇൻഷുറൻസ് അവതരിപ്പിക്കുന്നതിലൂടെ സോമാറ്റോ ജീവനക്കാരുടെ ക്ഷേമത്തിനും സാമ്പത്തിക സുരക്ഷക്കും പ്രാധാന്യം നൽകുന്നവെന്ന് കമ്പനി പറഞ്ഞു