17 Feb 2024 9:12 AM GMT
Summary
- പദ്ധതി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍
- ഇന്‍ഷുറന്‍സ് പരിരക്ഷ
- അഞ്ച് വര്‍ഷം മുതല്‍ 25 വര്‍ഷം വരെ കാലാവധി
മക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കണമെന്നത് മാതാപിതാക്കളുടെ ചെറിയൊരു വാശിയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അത് അല്‍പ്പം കര്‍ക്കശവുമാകും. അതിനായി മക്കള്‍ വളരുന്നതിനൊപ്പം സമ്പാദ്യവും വളര്‍ത്തുന്നവരാണ് പലരും. അവര്‍ക്കായാണ് എല്‍ഐസിയുടെ പുതിയ പദ്ധതി. അമൃത്ബാല്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പരമ്പരാഗത എന്‍ഡോവ്‌മെന്റ് പോളിസിയാണ്.
ദീര്‍ഷകാലത്തില്‍ സ്വരൂപിക്കാം
ദീര്‍ഘകാലത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായുള്ള സമ്പാദ്യം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനിച്ച് 30 ദിവസമായ കുഞ്ഞുങ്ങള്‍ക്കു മുതല്‍ 13 വയസുവരെയുള്ള കുട്ടികള്‍ക്ക് വരെ പദ്ധതിയില്‍ അംഗമാകാം. മച്യൂരിറ്റി പ്രായം 18 വയസു മതല്‍ 25 വയസുവരെയാണ്. അതായത് നിക്ഷേപം നടത്തി അഞ്ച് വര്‍ഷം മുതല്‍ നിക്ഷേപം പിന്‍വലിക്കാം. പരമാവധി നിക്ഷേപ കാലയളവാണ് 25 വര്‍ഷം. പദ്ധതിയില്‍ ഒറ്റത്തവണയായോ തവണകളായോ നിക്ഷേപം നടത്താം. നിക്ഷേപ തുക കുട്ടിയുടെ പ്രായം, നിക്ഷേപ കാലയളവ് എന്നിവയ്ക്കനുസരിച്ച് വ്യത്യസ്തമാകും. ഒറ്റത്തവണ നിക്ഷേപമാണെങ്കില്‍ കുറഞ്ഞത് രണ്ട് ലക്ഷം രൂപ ഒരു വര്‍ഷം നിക്ഷേപിക്കണം. നിക്ഷേപ തുകയ്ക്കനുസരിച്ച് സം അഷ്വേഡ് തുകയിലും മാറ്റം വരും. കുറഞ്ഞ സം അഷ്വേഡ് തുക 2,00,000 രൂപയാണ്. തവണകളായാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ അഞ്ച് വര്‍ഷം, ആറ് വര്‍ഷം, ഏഴ് വര്‍ഷം എന്നിങ്ങനെയുള്ള കാലാവധികള്‍ തെരഞ്ഞെടുക്കാം.
പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ നേട്ടം
നിക്ഷേപവും മച്യൂരിറ്റി തുകയും നികുതി രഹിതമാണ്. ആദായ നികുതി വകുപ്പിലെ 80സി, 10 (10ഡി) എന്നീ സെക് ഷനുകള്‍ പ്രകാരമാണ് നികുതിയളവ്. പെണ്‍കുട്ടികളുടെ പോളിസികള്‍ ഈടായി വായ്പ എടുത്താല്‍ പലിശയില്‍ 1% കുറവുണ്ടാകും. തവണകളായാണ് പ്രീമിയം അടയ്ക്കുന്നതെങ്കില്‍ മൂന്ന് വര്‍ഷം കഴിഞ്ഞാണ് ലോണ്‍ സൗകര്യം. ഒറ്റത്തവണയായാണ് പ്രമിയം അടയ്ക്കുന്നതെങ്കില്‍ മൂന്ന് മാസം കഴിയുമ്പോള്‍ വായ്പ എടുക്കാം.
പോളസി കാലയളവില്‍ റിസ്‌ക് കവറേജ് ലഭിക്കും. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. എട്ട് വയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ റിസ്‌ക് കവറേജ് പോളിസി എടുത്ത് രണ്ട് വര്‍ഷത്തിനുശേഷം അല്ലെങ്കില്‍ എട്ട് വയസ് ആകുമ്പോള്‍ ഇതില്‍ ഏതാണ് ആദ്യം അതനുസരിച്ചാണ് ലഭിക്കുന്നത്.