2 Feb 2024 12:28 PM GMT
Summary
- ആയുഷ് ചികിത്സകള്‍ക്കുള്ള പരിരക്ഷ മറ്റ് ചികിത്സകള്‍ക്ക് തുല്യമാക്കാനും ഇന്‍ഷുറര്‍മാരോട് ഐആര്‍ഡിഎഐ
- ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
- പരിരക്ഷ വാഗ്ദാനം ചെയ്യുന്നതിന് ഐആര്‍ഡിഎഐ അംഗീകരിച്ച പോളിസി ആവശ്യമാണ്.
ആയുഷ് (ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി) ചികിത്സകള്‍ക്ക് ജനപ്രീതി വര്‍ധിച്ചു വരികയാണ്. പക്ഷേ, ഇന്ത്യയില്‍ പല ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും ആയുഷ് ചികിത്സകള്‍ക്ക് പരിരക്ഷ നല്‍കാറില്ല. ഇത് പരിഹരിക്കുന്നതിന്, നിലവിലുള്ള എല്ലാ പോളിസികളും ഭേദഗതി ചെയ്യണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ആയുഷ് ചികിത്സകള്‍ക്കുള്ള പരിരക്ഷ മറ്റ് ചികിത്സകള്‍ക്ക് തുല്യമാക്കാനും ഇന്‍ഷുറര്‍മാരോട് ഐആര്‍ഡിഎഐ ജനുവരി 31 ലെ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ആയുഷ് ചികിത്സ
ആയുഷ് എന്നാല്‍ ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ആയുഷിന് കീഴില്‍ വ്യക്തികള്‍ക്ക് അലോപ്പതി ചികിത്സയുടെ ബദലായ ഈ ചികിത്സകളില്‍ ഏതെങ്കിലും ഒന്നിന് പരിരക്ഷ ലഭിക്കും. ഈ ചികിത്സകളുടെ വികസനത്തിനായാണ് സര്‍ക്കാര്‍ ആയുഷ് മന്ത്രാലയം രൂപീകരിച്ചത്. പക്ഷേ, ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ അലോപ്പതി ചികിത്സയോടാണ് താല്‍പര്യം കൂടുതല്‍.
പോളിസി ഉടമകള്‍ക്ക് ഇഷ്ടമുള്ള ചികിത്സ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതിനാണ് ഐആര്‍ഡിഎഐ ആയുഷിനു കൂടി ഐആര്‍ഡിഎഐ പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്. പരിരക്ഷ വാഗ്ദാനം ചെയ്യുന്നതിന് ഐആര്‍ഡിഎഐ അംഗീകരിച്ച പോളിസി ആവശ്യമാണ്. ആയുഷ് ചികിത്സകളെ മറ്റ് ചികിത്സകള്‍ക്ക് തുല്യമായി പരിഗണിക്കാന്‍ ഇന്‍ഷുറര്‍ എങ്ങനെയാണ് പദ്ധതിയിടുന്നതെന്ന് പോളിസിയില്‍ വിശദീകരിക്കണം.
ആയുഷ് ചികിത്സകള്‍ക്ക് പരിമിതികളുള്ള നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്‍ഷുറര്‍മാര്‍ പരിഷ്‌കരിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ഗുണനിലവാരം ഉറപ്പാക്കാന്‍
ക്യാഷ് ലെസ് സൗകര്യം നല്‍കുന്നതിനായി ആയുഷ് ആശുപത്രികള്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയെ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തണം. ഇതിനുള്ള ഗുണനിലവാര മാനദണ്ഡങ്ങളും ഐആര്‍ഡിഎഐ നല്‍കിയിട്ടുണ്ട്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്ത് (എന്‍എബിഎച്ച്) അല്ലെങ്കില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യുസിഐ) അംഗീകാരമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ആയുഷ് ചികിത്സാ ചെലവുകള്‍.
ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ തെറാപ്പികള്‍ വാഗ്ദാനം ചെയ്യുന്ന എന്‍എബിഎച്ച്, ക്യുസിഐ അംഗീകൃത സൗകര്യങ്ങളില്‍ ഇന്‍-പേഷ്യന്റ് ചികിത്സയ്ക്കുള്ള ചെലവുകള്‍. സംസ്ഥാനങ്ങളിലെ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അടയ്ക്കുന്ന എന്റോള്‍മെന്റ് ഫീസുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവയെക്കാല്ലാം പരിരക്ഷ ഉറപ്പ് നല്‍കണം എന്നാണ് നിര്‍ദ്ദേശം.