7 May 2024 9:14 AM GMT
Summary
- യുലിപ്പില്‍ ഉപഭോക്താക്കള്‍ അടയ്ക്കുന്ന പ്രീമിയം വിവിധ മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്
- നിക്ഷേപങ്ങളുടെ പ്രകടനത്തെയും വളര്‍ച്ചയെയും അടിസ്ഥാനമാക്കിയാണ് വിതരണക്കാര്‍ക്ക് പേഔട്ടുകള്‍ ലഭിക്കുന്നത്
- ഗ്രോത്ത് പ്ലസ്, പ്രൊട്ടക്റ്റ് പ്ലസ് എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കാം
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആദ്യത്തെ യൂണിറ്റ് ലിങ്ക്ഡ് ഉല്‍പ്പന്നമായ (യുലിപ്) ഐസിഐസിഐ പ്രു പ്ലാറ്റിനം പുറത്തിറക്കി. ഉപഭോക്താക്കളുടെ ഫണ്ട് വാല്യുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ് ഡിസ്ട്രിബ്യൂട്ടര്‍മാരുടെ പേ ഔട്ട്.
യുലിപ്പില്‍ ഉപഭോക്താക്കള്‍ അടയ്ക്കുന്ന പ്രീമിയം വിവിധ മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം ആ ഫണ്ടുകളുടെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അടിസ്ഥാനപരമായി, യുലിപ്പിലെ ഉപഭോക്താക്കളുടെ നിക്ഷേപങ്ങളുടെ പ്രകടനത്തെയും വളര്‍ച്ചയെയും അടിസ്ഥാനമാക്കിയാണ് വിതരണക്കാര്‍ക്ക് പേഔട്ടുകള്‍ ലഭിക്കുന്നത്.
ഇത് ആസ്തികളുടെ സുസ്ഥിരമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലത്തേക്ക് സമ്പത്ത് സമാഹരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. നികുതി ബാധ്യതയില്ല എന്നതും ഇതിനെ ആകര്‍ഷകമാക്കുന്നുണ്ട്. ഇക്വിറ്റി, ഡെറ്റ്, ബാലന്‍സ്ഡ് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 21 ഫണ്ടുകളും നാല് പോര്‍ട്ട്‌ഫോളിയോകളും ഇതിലുള്‍പ്പെടുന്നു. ഐസിഐസിഐ പ്രു പ്ലാറ്റിനം ഉപഭോക്താക്കള്‍ക്ക് ഗ്രോത്ത് പ്ലസ്, പ്രൊട്ടക്റ്റ് പ്ലസ് എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കാം.