5 April 2024 2:30 PM GMT
Summary
- ആരോഗ്യ നയം രൂപപ്പെടുത്താം
- ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണ്
- വ്യായാമം ചെയ്യുന്ന ശീലമുണ്ടോ? ഇല്ലെങ്കില്‍ തുടങ്ങിക്കോളൂ
ഒന്ന് ആശുപത്രിയില്‍ കയറിയിറങ്ങുമ്പോഴേക്കും പോക്കറ്റ് കാലിയായി എന്ന് പറയുന്നരാണ് പലരും. ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ഔട്ട് പേഷ്യന്റ് ചികിത്സ ചെലവുകള്‍ കവറേജില്‍ വരില്ലെന്നതും ഇതിന് കാരണാകുന്നുണ്ട്. ആശുപത്രി ചെലവുകള്‍ ഭാരമാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അത് ആരോഗ്യകരമായ ജീവിത ശൈലി മുതല്‍ കൃത്യമായ പോളിസി തെരഞ്ഞെടുക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. പോക്കറ്റ് കീറാതെ ചികിത്സ ചെലവുകളെ വരുതിയിലാക്കാനുള്ള വഴികളാണ് ചുവടെ നല്‍കിയിരിക്കുന്നത്
ഒപിഡി കവറേജോടു കൂടിയ ആരോഗ്യ ഇന്‍ഷുറന്‍സ്: ഔട്ട് പേഷ്യന്റ് ചികിത്സ ചെലവുകള്‍ കൂടി ഉള്‍പ്പെടുന്ന ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. അതിനായി വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന പോളിസികളെ താരതമ്യം ചെയ്യാം. എടുക്കുന്ന പോളിസിയില്‍ ഡോകറെ സന്ദര്‍ശിക്കല്‍, രോഗം കണ്ടെത്താനുള്ള ടെസ്റ്റുകള്‍, പ്രതിരോധ പരിചരണം എന്നിവയെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പാക്കാം. പോളിസിയുമായി ബന്ധപ്പെട്ട കവറേജ് പരിധികള്‍, കോ-പേ, കിഴിവുകള്‍ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. എപ്പോഴും പോളിസി എടുക്കും മുമ്പ് എടുക്കുന്നയാളുടെ ആരോഗ്യം, ആശ്രിതരുടെ ആരോഗ്യം, പ്രായം എന്നിവയൊക്കെ പരിഗണിക്കണം. അതിനനുസരിച്ചുള്ള പോളിസിയെടുത്താല്‍ മാത്രമേ ചെലവുകള്‍ കുറയ്ക്കാനും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും കഴിയൂ. ഗര്‍ഭകാലവുമായി ബന്ധപ്പെട്ട ഒപിഡി ചികിത്സകള്‍, സൗന്ദര്യ വര്‍ധക ചികിത്സകള്‍, അപകടകരവും സാഹസികവുമായ കായിക വിനോദങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയ്ക്ക് പരിരക്ഷ നല്‍കുന്നതല്ല മിക്ക പോളിസകളും.
ഒപിഡി സബസ്‌ക്രിപ്ഷന്‍ പ്ലാനുകള്‍: നിലവിലുള്ള പോളിസിയില്‍ ഒപിഡി കവറേജ് വരുന്നില്ലെങ്കില്‍ അതിനായി പുതിയ ഹെല്‍ത്ത്
ടെക് പ്ലാറ്റ് ഫോമുകള്‍ നല്‍കുന്ന ഒപിഡി സബസ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ഉപയോഗിക്കാം. ഇത്തരം പ്ലാനുകള്‍ വഴി പതിവ് മെഡിക്കല്‍ ചെലവുകള്‍, ദന്ത പരിചരണം, മാനസികാരോഗ്യം, കാഴ്ച പരിചരണം മുതലായവയില്‍ പ്രീപെയ്ഡ് ആനുകൂല്യങ്ങള്‍ ലഭിക്കും. പക്ഷേ, വാര്‍ഷിക, പ്രതിമാസ ഹെല്‍ത്ത് ഒപിഡി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്ന മിക്ക ഇന്‍ഷുര്‍ടെക് സ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) യുടെ നേരിട്ടുള്ള പരിധിയില്‍ വരുന്നില്ല. അതിനാല്‍ പ്ലാന്‍ തെരഞ്ഞെടുക്കും മുമ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ഉറപ്പു വരുത്തേണ്ടതുണ്ട്.
പ്രതിരോധം: രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് പ്രതിരോധം സ്വീകരിക്കുന്നതാണ്. അത് ഒപിഡി ചെലവ് കുറയ്ക്കാനുള്ള മികച്ച് മാര്‍ഗമാണ്. ഒപിഡി ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള മറ്റൊരു ഫലപ്രദമായ തന്ത്രമാണിത്. പ്രതിരോധ കുത്തിവയ്പ്പുകള്‍, സ്‌ക്രീനിംഗ്, വാര്‍ഷിക പരിശോധനകള്‍ എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യ നയം രൂപപ്പെടുത്താം.
മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും വ്യക്തിഗതവും ഫാമിലി ഫ്ളാട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്‍ കുടുംബത്തിനും പ്രതിവര്‍ഷം സൗജന്യം ആരോഗ്യ പരിശോധന അവസരങ്ങള്‍ നല്‍കാറുണ്ട്. ഇത് ക്ലെയിം ചെയ്താലും ചെയ്തില്ലെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നതാണ്. ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ എന്തെങ്കിലും രോഗമുണ്ടെങ്കില്‍ നേരത്തെ കണ്ടെത്താനും വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും കഴിയും. ഈ പരിശോധന കാലയളവ് ഇന്‍ഷുറന്‍സ് കമ്പനികള്‍, പോളിസികള്‍ എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെടും. അത് പോളിസി എടുക്കുമ്പോള്‍ ചോദിച്ചറിയണം.
ആരോഗ്യകരമായ ജീവിത ശൈലി: എല്ലാത്തിനുമപരി ആരോഗ്യകരമായ ജീവിത ശൈലിയുണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. ഇത് രോഗങ്ങള്‍ കുറയ്ക്കും ആശുപത്രി സന്ദര്‍ശനങ്ങള്‍ കുറയക്കും അതുവഴി കാശ് ചെലവാകുന്നതും കുറയ്ക്കും. ദിവസവും വ്യായാമം ചെയ്യണം, സമീകൃത ആഹാരം കഴിക്കാം, കൃത്യമായ ഉറക്കം, പുകവലി-മദ്യപാനം എന്നിവ ഒഴിവാക്കല്‍ തുടങ്ങിയ ശീലങ്ങള്‍ സ്വന്തമാക്കുന്നതിലൂടെ ആരോഗ്യകരമായ ജീവിത ശൈലി ആരംഭിക്കാം. ഇത് ആരോഗ്യം ശ്രദ്ധിക്കാത്തതുമൂലമുണ്ടാകുന്ന അസുഖങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും.