28 Oct 2024 7:14 AM GMT
ഉറപ്പാണ് 5 ലക്ഷം ! ആയുഷ്മാൻ ഭാരത് സൗജന്യ പരിരക്ഷ നാളെ മുതൽ, പദ്ധതിയിൽ ചേരണ്ടേത് ഇങ്ങനെ
MyFin Desk
70 വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് വരുമാനം നോക്കാതെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. രാജ്യത്തെ വയോജനങ്ങൾക്ക് വേർതിരിവുകൾ ഇല്ലാതെ ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷത്തോടെയാണ് ഈ ഇൻഷൂറൻസ് സ്കീം ആരംഭിക്കുന്നത്. പ്രതിവർഷം 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് സർക്കാർ ഉറപ്പ് നൽകുന്നത്.
നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിർന്ന പൗരൻമാർക്ക് 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരരുണ്ടെങ്കിൽ പങ്കുവെയ്ക്കും. നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരർക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. 2024 സെപ്തംബർ 12 നാണ് ആയുഷ്മാൻ ഭാരത് സ്കീം പ്രഖ്യാപിച്ചത്.
എങ്ങനെ രജിസ്റ്റർ ചെയ്യാം ?
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജ പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യാം. ആയുഷ്മാൻ കാർഡുള്ളവർ പുതിയ കാർഡിനായി അപേക്ഷിക്കണം. ഇകെവൈസി പൂർത്തിയാക്കുകയും വേണം. സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്. https://beneficiary.nha.gov.in/ എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാം.
ലഭിക്കുന്ന ആനുകൂല്യങ്ങൾ
മെഡിക്കൽ പരിശോധനകൾ, ചികിത്സ, ആശുപത്രിയിൽ അഡ്മിറ്റാവുന്നതിനു മൂന്ന് ദിവസം മുമ്പ് വരെ കെയർ നൽകുന്നു മരുന്നുകളും മെഡിക്കൽ ഉപഭോഗവസ്തുക്കളും, നോൺ-ഇൻ്റൻസീവ്, ഇൻ്റൻസീവ് കെയർ സേവനങ്ങൾ (ഐസിയു കെയർ) ഡയഗ്നോസ്റ്റിക്, ലബോറട്ടറി ആവശ്യങ്ങൾ മെഡിക്കൽ ഇംപ്ലാൻ്റുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താമസവും ഭക്ഷണവും, ഡിസ്ചാർജ് കഴിഞ്ഞ് 15 ദിവസം വരെ തുടർ പരിചരണം ഉൾപ്പടെയുള്ള മെഡിക്കൽ കവറേജുകൾ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന വഴി ലഭിക്കും.