17 Feb 2023 11:54 AM
Summary
5-55 പ്രായപരിധിയിലുള്ളവര്‍ക്ക് അന്‍മോല്‍ സുരക്ഷാ കവച് വാങ്ങാനാവും.
കൊച്ചി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ലളിതവും താങ്ങാനാവുന്ന വിധത്തിലുള്ളതുമായ ടേം ഇന്‍ഷുറന്‍സ് പദ്ധതിയായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് അന്‍മോല്‍ സുരക്ഷാ കവച് അവതരിപ്പിച്ചു.
നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിങ് വിഭാഗത്തില്‍ പെട്ട ഈ വ്യക്തിഗത പോളിസി വഴി അഞ്ചു വര്‍ഷം വരെയുള്ള പരിരക്ഷയാവും ലഭിക്കുക. 25-55 പ്രായപരിധിയിലുള്ളവര്‍ക്ക് അന്‍മോല്‍ സുരക്ഷാ കവച് വാങ്ങാനാവും. 50 ലക്ഷം രൂപ മുതല്‍ രണ്ടു കോടി രൂപ വരെയുള്ള വിവിധ സം അഷ്വേര്‍ഡ് ഓപ്ഷനുകള്‍ പോളിസി ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സമഗ്ര ഇന്‍ഷുറന്‍സ് പോളിസികള്‍ ആധുനീക രീതിയില്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മുന്‍നിരക്കാരാണു തങ്ങളെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.
2022 ഡിസംബർ 31-ലെ കണക്കനുസരിച്ച്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ്ന്റെ മൊത്തം അസറ്റ് അണ്ടർ മാനേജ്‌മന്റ് (AUM) 67,989 കോടി രൂപയായി ഉയർന്നു (15 വാർഷിക വർദ്ധന).