image

9 Jan 2024 8:18 AM GMT

Personal Finance

മുൻ നിരയിലിരിക്കണോ? 2000 രൂപ കൂടുതൽ വേണമെന്ന് ഇൻഡിഗോ

MyFin Desk

indigo charges more for front row seats
X

Summary

  • മധ്യഭാഗത്തെ സീറ്റിന് 1,500 രൂപ നല്‍കണം.
  • എടിആര്‍ വിമാനങ്ങളില്‍ സീറ്റ് സെലക്ഷന് 500 രൂപ വരെയാണ് ഈടാക്കുന്നത്
  • ചില നീണ്ട റൂട്ടുകളില്‍ വിമാന നിരക്ക് 1,000 രൂപ വരെ കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്


മുംബൈ: യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ, ഇന്‍ഡിഗോ വിമാനങ്ങളില്‍ കൂടുതല്‍ ലെഗ് റൂം ഉള്ള മുന്‍ സീറ്റുകള്‍ക്ക് യാത്രക്കാര്‍ 2,000 രൂപ വരെ നല്‍കേണ്ടിവരും.

എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്ന വിവിധ സേവനങ്ങള്‍ക്കായുള്ള ഫീസും ചാര്‍ജ്ജുകളും അനുസരിച്ച്, 232 സീറ്റുകളുള്ള A321 വിമാനത്തിന്റെ മുന്‍ നിരയില്‍ ഒരു വിന്‍ഡോ അല്ലെങ്കില്‍ ഇടനാഴി സീറ്റ് തിരഞ്ഞെടുക്കുന്നതിന് 2,000 രൂപയും മധ്യഭാഗത്തെ സീറ്റിന് 1,500 രൂപയും നല്‍കണം.

222 സീറ്റുകളുള്ള എ321 വിമാനത്തിലും 186 സീറ്റുകളുള്ള എ320 വിമാനത്തിലും ഈ സീറ്റുകള്‍ക്ക് ഒരേ നിരക്കാണ് ഈടാക്കുന്നത്. 180 സീറ്റുകളുള്ള എ320 വിമാനത്തില്‍ ഈ സീറ്റുകള്‍ തിരഞ്ഞെടുക്കുന്നതിനും ഇതേ താരിഫ് ബാധകമാണ്.

എടിആര്‍ വിമാനങ്ങളില്‍ സീറ്റ് സെലക്ഷന് 500 രൂപ വരെയാണ് ഈടാക്കുന്നത്.

സീറ്റ് സെലക്ഷന്‍ ചാര്‍ജ് 2,000 രൂപ വരെ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇന്‍ഡിഗോയില്‍ നിന്ന് ഉടനടി നടപടി ഉണ്ടായിട്ടില്ല. മറ്റ് നിരകളിലെ സീറ്റുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ചാര്‍ജിലെ മാറ്റങ്ങള്‍ ഉടന്‍ കണ്ടെത്താനായില്ല.

കഴിഞ്ഞയാഴ്ച, വിമാനക്കമ്പനി യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്ന ഇന്ധന ചാര്‍ജ് പിന്‍വലിച്ചിരുന്നു. ചില നീണ്ട റൂട്ടുകളില്‍ വിമാന നിരക്ക് 1,000 രൂപ വരെ കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.

ജെറ്റ് ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍, 2023 ഒക്ടോബര്‍ 6 മുതല്‍ ഓരോ ആഭ്യന്തര, അന്തര്‍ദേശീയ ടിക്കറ്റിനും എയര്‍ലൈന്‍ ഇന്ധന നിരക്ക് ഈടാക്കിയിരുന്നു. ഇന്ധന ചാര്‍ജിന്റെ അളവ് ദൂരത്തിനനുസരിച്ച് 300 രൂപ മുതല്‍ 1,000 രൂപ വരെ വ്യത്യാസപ്പെടുന്നു.