image

7 March 2024 8:37 AM GMT

Income Tax

അവസാന നിമിഷത്തെ നികുതിയാസൂത്രണം; ഈ തെറ്റുകള്‍ ഒഴിവാക്കാം

MyFin Desk

അവസാന നിമിഷത്തെ നികുതിയാസൂത്രണം; ഈ തെറ്റുകള്‍ ഒഴിവാക്കാം
X

Summary

  • നികുതിയിളവിനായ് പദ്ധതികള്‍ ആരംഭിക്കും മുമ്പ് ഈ പദ്ധതികളില്‍ നിക്ഷേപമുണ്ടോ എന്നി നോക്കാം
  • നികുതിയാസൂത്രണം ഏപ്രിലിലെ തുടങ്ങാം
  • അവസാന നിമിഷം നികുതിയാസൂത്രണം നടത്തുമ്പോള്‍ അത് പണ ലഭ്യതയില്‍ കുറവു വരുത്തിയേക്കാം


നികുതിയാസൂത്രണം തുടങ്ങേണ്ടത് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ്. പക്ഷേ, പലരും തുടങ്ങുന്നതാകട്ടെ സാമ്പത്തിക വര്‍ഷം അവസാനിക്കാറാകുമ്പോഴും. സാമ്പത്തികാസൂത്രണത്തിന്റെ പ്രധാന ഭാഗമായി സാമ്പത്തികാസൂത്രണത്തെ പരിഗണിക്കാതിരുന്നതാല്‍ അവസാനം ചെയ്യുന്നതൊക്കെ വലിയ തെറ്റായി ഇങ്ങനെയുള്ള ആളുകള്‍ ചെയ്യുന്ന തെറ്റുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

നിലവിലുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവുണ്ടോയെന്ന് നോക്കാതിരിക്കുക

പലരും എപ്പോഴെങ്കിലുമൊക്കെ ചില നിക്ഷേപങ്ങളോ, ഇന്‍ഷുറന്‍സോ ഒക്കെ ആരംഭിച്ചിട്ടുണ്ടാകും. ശമ്പള വരുമാനക്കാര്‍ക്ക് എംപ്ലോയി പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ സ്ഥാപനം വഴിയും ഉണ്ടാകും. ഇത്തരം പദ്ധതികളിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവുണ്ട്. കുട്ടികളുടെ ട്യൂഷന്‍ ഫീസ് തുടങ്ങിയവയ്ക്കും നികുതിയിളവുണ്ട്. ഇത്തരം പദ്ധതികള്‍ നോക്കാതെ പലരും പുതിയ നിക്ഷേപങ്ങള്‍ നികുതിയിളവിനായി ആരംഭിക്കാറുണ്ട്. അതുകൊണ്ട് നികുതിയിളവിനായ് പദ്ധതികള്‍ ആരംഭിക്കും മുമ്പ് ഈ പദ്ധതികളില്‍ നിക്ഷേപമുണ്ടോ എന്നി നോക്കാം.

ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപവും ഇന്‍ഷുറന്‍സും വരുന്ന പദ്ധതികള്‍

പങ്കാളിത്ത, പങ്കാളിത്തേതര എന്‍ഡോവ്‌മെന്റ് പോളിസികള്‍ ദീര്‍ഘകാലത്തേക്കുള്ളവയാണ്. കൂടാതെ, ഇവയുടെ പ്രീമിയം അടവും ദീര്‍ഘകാലത്തേക്കുള്ളതാണ്. പലര്‍ക്കും മുന്നോട്ട് പോകുമ്പോള്‍ ഇതൊരു ബാധ്യതയായി മാറും. പലപ്പോഴും ഇത്തരം പദ്ധതികളുടെ റിട്ടേണ്‍ 5-6 ശതമാനമാണ്. പദ്ധതി കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് അവസാനിപ്പിച്ചാല്‍ നിക്ഷേപ തുകയുടെ നല്ലൊരു ഭാഗം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്‍ഷുറന്‍സ് പോളിസി എടുത്താല്‍

നിങ്ങള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ നികുതി ആസൂത്രണം ആരംഭിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് സ്വയം കണ്ടെത്താം: ജനുവരി, ഫെബ്രുവരി മാസങ്ങളിലെ അധിക നികുതി ചെലവ് മാര്‍ച്ച് 31 ലെ സമയപരിധി നിറവേറ്റാന്‍ തിരക്കുകൂട്ടുമ്പോഴും പണലഭ്യത പ്രതിസന്ധിക്ക് കാരണമായേക്കാം.

പലപ്പോഴും അവസാന നിമിഷം നികുതിയാസൂത്രണം നടത്തുമ്പോള്‍ അത് പണ ലഭ്യതയില്‍ കുറവു വരുത്തിയേക്കാം. ആ സാഹചര്യത്തില്‍ പലരും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ പോലുള്ള ഉത്പന്നങ്ങള്‍ വാങ്ങിയേക്കാം. ഇത് മറ്റൊരു ബാധ്യതയിലേക്കാവും ആളുകളെ എത്തിക്കുന്നത്. കാരണം മാസം തോറും ഈ പണം അടയ്ക്കണം. അതിന് പലിശ കൂടി വരുമ്പോള്‍ വലിയൊരു തുക ബാധ്യത വരും.

അവസാന നിമിഷത്തെ നികുതിയാസൂത്രണം

മാര്‍ച്ചില്‍ നികുതിയാസൂത്രണം നടത്തുക എന്ന തെറ്റാണ് ആദ്യം ഒഴിവാക്കേണ്ടത്. കാരണം, മാര്‍ച്ചില്‍ നികുതിയാസൂത്രണം നടത്തുമ്പോള്‍ വലിയൊരു ഫണ്ട് വേണ്ടി വരും. അതുകൊണ്ട് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതിയാസൂത്രണം ഏപ്രിലിലെ തുടങ്ങാം. അതിനായി ഒരു എസ്‌ഐപി നിക്ഷേപം ആരംഭിക്കാം, എന്‍പിഎസ് നിക്ഷേപം വര്‍ധിപ്പിക്കാം, എന്‍പിഎസിലെ 1.5 ലക്ഷം രൂപയ്ക്ക് പുറമേയുള്ള 50,000 രൂപയുടെ നിക്ഷേപത്തിനും നികുതിയിളവ് ലഭിക്കും. പിപിഎഫ് നിക്ഷേപം വര്‍ധിപ്പിക്കാം.