2 Nov 2023 6:45 AM GMT
Summary
- മുന്‍വര്‍ഷം ഇതേ കാലയളവില്‍ 6.85 കോടി റിട്ടേണുകളാണ് സമര്‍പ്പിച്ചത്
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍ 31 വരെ 7.65 കോടി ആദായനികുതി റിട്ടേണ്‍ (അസെസ്മെന്റ് വര്‍ഷം 2023-24) സമര്‍പ്പിച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു. ഇത് റിക്കാര്‍ഡ് ആണ്. മുന്‍വര്‍ഷമിതേ കാലയളവില്‍ 6.85 കോടി റിട്ടേണുകളാണ് സമര്‍പ്പിച്ചത്. വര്‍ധന 11.7 ശതമാനം.
അസെസ്മെന്റ് വര്‍ഷം 2023-24-ല്‍ സമര്‍പ്പിച്ച 7.65 കോടി റിട്ടേണുകളില്‍ 7.51 എണ്ണം വെരിഫൈ ചെയ്തതായും ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇതില്‍ തന്നെ 7.19 കോടി റിട്ടേണുകളില്‍ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
റിട്ടേണ്‍ സമര്‍പ്പിക്കലിന്റെ മൂര്‍ധന്യ സമയത്തും ഇ-പോര്‍ട്ടല്‍ നന്നായി പ്രവര്‍ത്തിച്ചതായും ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. ഐടിആര്‍-7 ഒഴികെയുള്ള നികുതിദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതിയായിരുന്നു ഒക്ടോബര്‍ 31.
മുന്‍ അസെസ്മെന്റ് വര്‍ഷങ്ങളിലെ റിട്ടേണുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഒക്ടോബര്‍ 31 വരെ സമര്‍പ്പിച്ച നികുതി റിട്ടേണുകളുടെ എണ്ണം 7.85 കോടിയാണെന്ന് സിബിഡിടി അറിയിച്ചു. തലേവര്‍ഷമിത് 7.78 കോടി റിട്ടേണ്‍ ആയിരുന്നു.