16 Aug 2023 4:11 PM IST
Summary
- 64 ലക്ഷത്തിൽ കൂടുതൽ ആദായ നികുതി റിട്ടേ ണുകൾ
- ഏറ്റവും കൂടുതൽ വർദ്ധനവ് മഹാരാഷ്ട്രയിൽ
മഹാരാഷ്ട്ര, ഉത്തർപ്രദേശ് , ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മൊത്തം ആദായ നികുതി റിട്ടേണിന്റെ 48 ശതമാനവും ഫയൽ ചെയ്തതെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
താഴ്ന്ന വരുമാനമുള്ള ഒരു വലിയ വിഭാഗം നികുതി ദായകർ ഉയർന്ന വരുമാനമുള്ള വിഭാഗത്തിലേക്ക് മാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2021 - 22 സാമ്പത്തിക വർഷത്തില്‍ മുന്‍ വർഷത്തേക്കാള്‍ 64 ലക്ഷത്തിൽ കൂടുതൽ ആദായ നികുതി റിട്ടേ ണുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിൽ ആണ്. തൊട്ടു പിന്നിലായി ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ഉണ്ട്.
കൂടാതെ മണിപ്പൂർ, മിസോറാം, നാഗാലാൻഡ് എന്നീ ചെറിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ 9 വർഷത്തിനിടെ ആദായനികുതിയിൽ 20 ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31ആയിരുന്നു. അന്ന് സമർപ്പിച്ച് ആദായ നികുതി റിട്ടേണുകളുടെ എണ്ണം 6.77 കോടിയിലേറെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച ആദായ നികുതി റിട്ടേണിനേക്കാൾ 16.1 ശതമാനം കൂടുതലാണ്.