image

18 Aug 2023 11:41 AM GMT

Income Tax

ആദായ നികുതിയളവിന് 10 നിക്ഷേപമാർഗങ്ങൾ

MyFin Desk

10 investment options for income tax relief | news today
X

Summary

  • നികുതിയിളവിനു ഏറ്റവും ജനപ്രിയ നിക്ഷേപം ആണ് ഇഎൽ എസ് എസ്
  • 10 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിക്കായി സുകന്യ സമൃദ്ധി യോജന
  • വിരമിച്ചതിനു ശേഷം പെൻഷൻ ലഭിക്കാനും നികുതിയിളവ് ലഭിക്കാനും ഒരു നല്ല നിക്ഷേപ മാർഗമാണ് എൻപിഎ സ്


ആദായ നികുതി അടക്കുന്ന നിക്ഷേപകർ പ്രധാനമായും അന്വേഷിക്കുന്നത് നികുതിയിളവ് ലഭിക്കാനുള്ള നിക്ഷേപ മാർഗങ്ങൾ ആണ്. പണം വെറുതെ കൈവിട്ടുപോകാതെ സമ്പാദിക്കാൻ ഉള്ള വഴികൾ ആണ് ഇവർ അന്വേഷിക്കുന്നത്. നികുതിയിളവ് ലഭിക്കുന്ന നിക്ഷേപ മാർഗങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം

നികുതിയിളവ് ലഭിക്കാൻ ഏറ്റവും പേര് കേട്ട നിക്ഷേപ മാർഗമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം. മൂന്ന് വർഷത്തേക്കാണ് എഎൽഎസ്എസ് നിക്ഷേപം. ഓഹരി അധിഷ്ഠിത നിക്ഷേപം ആയത് കൊണ്ട് പലിശ നിരക്ക്ആ കൃത്യമായി കണക്കാക്കാൻ സാധിക്കില്ല. ആ ദായ നികുതി വകുപ്പ് 80 സി പ്രകാരം നികുതി ലാഭിക്കുന്നതിനും നല്ല നേട്ടമുണ്ടാക്കുന്നതിനും ഏറ്റവും മികച്ച മാർഗമാണ് ഇത്. ഇഎൽഎസ്എസ് മൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന തുകക്ക് 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവ് ലഭിക്കും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

ദീർഘകാല നിക്ഷേപത്തിനു ഏറ്റവും നല്ല മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 15 വർഷത്തെ നിർബന്ധിത ലോക്ക് ഇൻ പീരിയഡ് ആണ് ഇതിനുള്ളത്. പിപിഎഫ് അക്കൗണ്ടിൽ 1.5,ലക്ഷം രൂപ മാത്രമേ പ്രതിവർഷം നിക്ഷേപിക്കാം. പ്രതിവർഷം 7.1 ശതമാനം പലിശ ലഭിക്കുന്നതാണ് . നിക്ഷേപ തുകയിൽ നിന്ന് ലഭിക്കുന്ന പലിശക്ക് നികുതി ബാധകമല്ല.

സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം

സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ 1.5 ലക്ഷം വരെ നികുതിയിളവ് നേടാം. നിക്ഷേപത്തിന് 8.2 ശതമാനം പലിശ ലഭിക്കും. എന്നാൽ 60 വയസിനു മേലെ പ്രായം ഉള്ളവർക്കേ അക്കൗണ്ട് തുടങ്ങാൻ സാധിക്കുള്ളു. 55 വയസിനു ശേഷം വിആർഎസ് എടുത്ത ആളുകൾക്കും. നിക്ഷേപിക്കാം. 50 വയസിനു മേലെയുള്ള ഡിഫൻസിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്. 15 ലക്ഷം വരെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം.

സുകന്യ സമൃദ്ധി യോജന

10 വയസിൽ താഴെ പ്രായമുള്ള ഒറ്റ പെൺകുട്ടി ഉള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം. 18 വയസിനു ശേഷം വിവാഹിതയാവുമ്പോഴോ അല്ലെങ്കിൽ 21 വര്ഷം കാലാവധി പൂർത്തിയാവുമ്പോഴോ പിൻവലിക്കാം . പ്രതി വർഷം 8 ശതമാനം നേട്ടം ലഭിക്കും. പലിശ നിരക്ക് മറ്റു പദ്ധതികളെക്കാൾ കൂടുതലാണ്. 1.5 ലക്ഷം രൂപ വരെ ഉള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും

ടാക്സ് സേവർ ഫിക്സഡ് ഡെപ്പോസിറ്റ്

5 വർഷ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ആദായ നികുതിവകുപ്പ് 80 സി പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. റിസ്ക് കുറഞ്ഞ നിക്ഷേപമാർഗമാണ്. എന്നാൽ കാലാവധി എത്തുന്നതിനു മുമ്പേ പിൻവലിക്കുന്നത് നികുതി ആനുകൂല്യം ഇല്ലാതാക്കും. ഈ സ്കീമിന് കീഴിൽ ലഭിക്കുന്ന പലിശക്ക് നികുതിബാധകമായിരി ക്കും.

ദേശീയ പെൻഷൻ സ്കീം അഥവാ എൻപിഎസ്

വിരമിക്കലിന് ശേഷം സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ചിട്ടയായ നിക്ഷേപ പദ്ധതിയാണിത്. 60 വയസിനു ശേഷം മാത്രമേ പിൻവലിക്കാൻ സാധിക്കുള്ളു. ഓഹരി അധിഷ്ഠിത നിക്ഷേപം ആയതു കൊണ്ട് കൃത്യമായി പലിശ നിരക്ക് കണക്കാണ് കഴിയില്ല. റിസ്ക് എടുക്കാനുള്ള ശേഷി അനുസരിച്ച് നിക്ഷേപം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. നിക്ഷേപിച്ച തുകക്ക് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും.

ആദായ നികുതിവകുപ്പ് 80CCD(1 ) പ്രകാരം സാലറിയുടെ 10ശതമാനം വരെ നികുതി രഹിത നിക്ഷേപം ആയി നടത്താൻ കഴിയും.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്

ഓഹരിവിപണിയുടെ ചാഞ്ചാട്ടങ്ങളെ പേടിക്കുന്നവർക്ക് സുരക്ഷിത നിക്ഷേപ മാർഗ്ഗമാണിത്. 1.5 ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കും. നിക്ഷേപത്തിന് 7.7 ശതമാനം പലിശ ലഭിക്കും. ശതമാനം വീണ്ടും നിക്ഷേപിക്കുന്ന പലിശക്കും നികുതി ആനുകൂല്യം ലഭിക്കും. 5 വർഷത്തേക്കും 10 വർഷ കാലാവധിയിലും നിക്ഷേപിക്കാം.

യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ

നിക്ഷേപവും ഇൻഷുറൻസ് പരിരക്ഷയും ഒരുമിച്ച് ലഭിക്കുന്ന ഒരു നിക്ഷേപമാർഗമാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യൂലിപ് അഥവാ നിക്ഷേപത്തിനും പ്രീമിയം തുകക്കും നികുതിയിളവ് ലഭിക്കും. 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യം ലഭിക്കും.

ലൈഫ് ഇൻഷുറൻസ്

ആദായ നികുതിപ്പണം വകുപ്പ് 80 സി പ്രകാരം ലൈഫ് ഇൻഷുറൻസ് പ്രീമിയം അടവ് നികുതി ഇളവിന് യോഗ്യമാണ്. 1.5 ലക്ഷം രൂപ വരെയുള്ള അടവുകൾ ആണ് നികുതിയിളവിനു അർഹത ഉള്ളത്