image

30 March 2024 11:09 AM GMT

Personal Finance

ആധാര്‍ നമ്പര്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താനുള്ള വഴി അറിഞ്ഞിരിക്കാം

MyFin Desk

lost aadhaar number, there is a way to find out
X

Summary

  • ദൈനംദിന ഇടപാടുകള്‍ക്ക് ആധാര്‍ അത്യാവശ്യമാണ്
  • നഷ്ടപ്പെട്ടാല്‍ കണ്ടെത്തുക എളുപ്പമാണ്
  • നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം


യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇഷ്യു ചെയ്യുന്ന 12 അക്ക രേഖയാണ് ആധാര്‍. ഓരോ ആധാര്‍ നമ്പറും ഓരോ വ്യക്തികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. വിരലടയാളം, കണ്ണിന്റെ ഐറിസ്, വിലാസം, പേര് എന്നിങ്ങനെ എല്ലാം അടങ്ങിയ രേഖയാണിത്.

പണമിടപാടുകള്‍ മുതല്‍ നിത്യ ജിവീതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. അത് നഷ്ടപ്പെടുകയോ മറന്നു പോവുകയോ ചെയ്താല്‍ അല്‍പ്പം ടെന്‍ഷനുണ്ടാക്കുന്ന കാര്യവുമാണ്. എന്നാല്‍, ആധാര്‍ നമ്പര്‍ നഷ്ടപ്പെടുകയോ മറന്നു പോകുകയോ ചെയ്താല്‍ ടെന്‍ഷനൊന്നും ആകേണ്ടതില്ല. ഏതാനും നടപടികളിലൂടെ ഇത് കണ്ടെത്താം.

എങ്ങനെ ആധാര്‍ നമ്പര്‍ കണ്ടെത്താം

  • https://myaadhaar.uidai.gov.in/retrieve-eid-uid എന്ന വെബസൈറ്റ് സന്ദര്‍ശിക്കണം
  • എന്താണ് ആവശ്യമെന്നത് അതനുസരിച്ച് ആധാര്‍/ഇഐഡി (എന്‍ റോള്‍മെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ )

    തെരഞ്ഞെടുക്കാം
  • ആധാറിലെ പേര്, ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി, കാപ്ച്ച എന്നിവ നല്‍കാം.
  • ഒടിപി നല്‍കുക
  • ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ ഇഐഡി ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ചു നല്‍കും

മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍

ആധാറും മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിലും നഷ്ടപ്പെട്ട ആധാര്‍ നമ്പര്‍ കണ്ടെത്താം. അതിന് രണ്ട് വഴിയാണുള്ളത് ഒന്നാമത്തേത് ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ ചെന്ന് ചില നടപടികളിലൂടെ കണ്ടെത്താം അല്ലെങ്കില്‍ യുഐഡിഎഐയുടെ ഹെല്‍പ് ലൈനില്‍ ബന്ധപ്പെട്ട് കണ്ടെത്താം.

ആധാര്‍ എന്‍ റോള്‍മെന്റ് സെന്‍റര്‍

  • ആധാര്‍ എന്‍ റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിച്ച് പേര്, ലിംഗം, ജില്ല, പിന്‍ കോഡ് എന്നിവ നല്‍കണം
  • ഈ വിവരങ്ങള്‍ നല്‍കിയിട്ട് കണ്ടെത്താന്‍ സാധിക്കാതെ വന്നാല്‍ ജനന തീയതി, കെയര്‍ ഓഫ്, സംസ്ഥാനം എന്നീ അധിക വിവരങ്ങള്‍ കൂടി നല്‍കേണ്ടി വരും.
  • ബയോമെട്രിക് വിവരങ്ങളായ വിരലടയാളം (ഒരു വിരലിന്റെ), ഐറിസ് (ഒരു കണ്ണിന്റെ) എന്നിവ നല്‍കണം
  • ഇവയെല്ലാം ഒത്തു വന്നാല്‍ ആധാറിന്റെ പകര്‍പ്പ് ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ നിന്നും സ്വീകരിക്കാം.

ഹെല്‍പ്പ് ലൈന്‍

  • 1947 ലേക്ക് വിളിക്കുക
  • ആവശ്യം അറിയിക്കുക
  • എക്‌സിക്യുട്ടീവ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണം
  • ഈ വിവരങ്ങള്‍ പൊരുത്തപ്പെട്ടാല്‍ ഫോണിലൂടെ ഇഐഡി നമ്പര്‍ നല്‍കും
  • ഇഐഡി നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ വീണ്ടും 1947 ലേക്ക് വിളിക്കാം.
  • ആധാര്‍ എന്‍ റോള്‍ മെന്റ് സ്റ്റാറ്റ്‌സ് എന്ന ഓപ്ഷന്‍ നല്‍കി ഇഐഡി നമ്പര്‍ നല്‍കണം
  • ജനന തീയതി, പിന്‍ കോഡ് എന്നിവ നല്‍കണം
  • എല്ലാം തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ ഐവിആര്‍എസ് ആധാര്‍ നമ്പര്‍ ലഭ്യമാക്കും