12 April 2024 9:38 AM GMT
Summary
- . സ്‌കോര്‍ 900 നടുത്തേക്ക് എത്തുന്നതിനനുസരിച്ച് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതായി കണക്കാക്കും
- മൂന്ന് അക്ക സിബില്‍ സ്‌കോര്‍ ഒരാളുടെ ക്രെഡിറ്റ് യോഗ്യതയുടെയും ലോണ്‍ തിരിച്ചടവ് ശേഷിയുടെയും അളവുകോലാണ്
- ഒരാളുടെ സാമ്പത്തിക ഇടപാടുകളുടെ ചരിത്രമാണ് ക്രെഡിറ്റ് സ്‌കോറില്‍ രേഖപ്പെടുത്തുന്നത്
വായ്പാ, ക്രെഡിറ്റ് കാര്‍ഡ് എന്നിവയക്ക് ക്രെഡിറ്റ് സ്‌കോര്‍ പ്രധാനമാണ്. ഒരാളുടെ വായ്പകള്‍, വായ്പാ ചരിത്രം എന്നിവയൊക്കെ മനസിലാക്കാന്‍ അയാളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചാല്‍ മതി എന്നുള്ളതാണ് ക്രെഡിറ്റ് സ്‌കോറിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. മികച്ച ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്കെ വേഗത്തിലും കുറഞ്ഞ പലിശയിലും വായ്പ ലഭിക്കൂ. സാമ്പത്തികപരമായ കാര്യങ്ങള്‍ക്കെല്ലാം പാന്‍ കാര്‍ഡ് ഇന്ന് അടിസ്ഥാന രേഖയാണ്. ക്രെഡിറ്റ് സ്‌കോര്‍ ലഭിക്കാനും പാന്‍ കാര്‍ഡ് വേണമെന്നാണ്. പക്ഷേ, പാന്‍ കാര്‍ഡില്ലെങ്കിലും ക്രെഡിറ്റ് സ്‌കോര്‍ ലഭിക്കാന്‍ വഴിയുണ്ട്.
എങ്ങനെ ക്രെഡിറ്റ് സ്‌കോര്‍ ലഭിക്കും
- സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച് പേഴ്‌സണല്‍ സിബില്‍ സ്‌കോര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. അതിനായി ചില വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.
- പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവയിലേതിന്റെയെങ്കിലും വിവരം നല്‍കാം.
- ജനന തീയതി, പിന്‍ കോഡ്, സംസ്ഥാനം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി അക്‌സപ്റ്റ് ആന്‍ഡ് കണ്ടിന്യു എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.
- മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കി വിവരങ്ങള്‍ സ്ഥിരീകരിക്കാം.
- സക്‌സസ്ഫുള്ളി രജിസ്റ്റേഡ് എന്ന പേജ് വരും.
- അതിനുശേഷം വരുന്ന ഗോ റ്റു ഡാഷ്‌ബോര്‍ഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സിബില്‍ സ്‌കോര്‍ കാണാം.
മൂന്ന് അക്ക സിബില്‍ സ്‌കോര്‍ ഒരാളുടെ ക്രെഡിറ്റ് യോഗ്യതയുടെയും ലോണ്‍ തിരിച്ചടവ് ശേഷിയുടെയും അളവുകോലാണ്. നിങ്ങളുടെ സിബില്‍ റിപ്പോര്‍ട്ടിലെ 'അക്കൗണ്ടുകള്‍', 'വായ്പാ അന്വേഷണങ്ങള്‍' എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് ചരിത്രത്തിന്റെ ഒരു അവലോകനമാണിത്. ഇതിന് 300 മുതല്‍ 900 വരെയാണ് കണക്കാക്കുന്നത്. സ്‌കോര്‍ 900 നടുത്തേക്ക് എത്തുന്നതിനനുസരിച്ച് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതായി കണക്കാക്കും.
സിബില്‍ സ്‌കോറിനെ ബാധിക്കുന്ന കാര്യങ്ങള്‍
സിബിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച് പുതിയ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് ഒന്നു നോക്കാം.
- നിലവിലുള്ള വായ്പയുടെ ബാലന്‍സ്
- ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാട് രീതി
- മൊത്തം കുടിശ്ശികയും തിരിച്ചടച്ച തുകയും തമ്മിലുള്ള അനുപാതം
- പുതിയതായി ആരംഭിച്ച അക്കൗണ്ടുകള്‍, ക്ലോസ് ചെയ്ത അക്കൗണ്ടുകള്‍ എന്നിവയുടെ വിവരങ്ങള്‍