21 Feb 2024 7:44 AM GMT
Summary
- ഏഴ് ദിവസം മുതല്‍ 10 വര്‍ഷമാണ് നിക്ഷേപ കാലവധി.
- ഉയര്‍ന്ന നിരക്ക് ആര് തരുമെന്ന് കണ്ടെത്തണം
- സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലെ നിരക്ക് ഉയര്‍ന്നതാണ്.
ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനേതാണെന്ന് ചോദിച്ചാല്‍ അതില്‍ ആദ്യമെത്തുന്ന ഉത്തരം സ്ഥിര നിക്ഷേപം (എഫ്ഡി) എന്നായിരിക്കും. കാരണം അത്രയ്ക്ക് ജനപ്രിയമാണ് സ്ഥിര നിക്ഷേപങ്ങള്‍. സുരക്ഷിതമാണ്, നിക്ഷേപം ആരംഭിക്കാന്‍ ഏതെങ്കിലുമൊരു ബാങ്കിനെ സമീപിച്ചാല്‍ മതി എന്നതൊക്കെയാണ് എഫ്ഡിയെ പ്രിയങ്കരമാക്കുന്നത്.
പക്ഷേ, മികച്ച പലിശ നല്‍കുന്ന ബാങ്ക് കണ്ടെത്തി നിക്ഷേപിക്കണം. എങ്കിലെ നിക്ഷേപം വളരൂ എന്നോര്‍ക്കുക. നിലവില്‍ വിപണിയില്‍ മികച്ച പലിശ നിരക്ക് നല്‍കുന്നത് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളാണ്. നിക്ഷേപത്തിന് 9 ശതമാനം വരെ പലിശ നല്‍കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുമുണ്ട്.
യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് യൂണിറ്റി. ബാങ്ക് ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 4.5 ശതമാനം മുതല്‍ 9 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. നിക്ഷേപം 1001 ദിവസമാണെങ്കിലാണ് 9 ശതമാനം പലിശ.
സൂര്യോദയ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഈ ബാങ്കില്‍ നാല് ശതമാനം മുതല്‍ 8.65 ശതമാനം വരെയാണ് പലിശ നിരക്ക്. രണ്ട് വര്‍ഷവും രണ്ട് ദിവസവും കാലാവധിയുള്ള നിക്ഷേപത്തിനാണ് 8.65 ശതമാനം പലിശ ലഭിക്കുന്നത്.
ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
മൂന്ന് ശതാമനം മുതല്‍ 8.61 ശതമാനം വരെയാണ് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലെ എഫ്ഡിക്ക് ലഭിക്കുന്നത്. നിക്ഷേപം 750 ദിവസമാണെങ്കില്‍ 8.61 ശതമാനം പലിശ ലഭിക്കും.
ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 3.5 ശതമാനം മുതല്‍ 8.50 ശതമാനം വരെ പലിശ ലഭിക്കും. നിക്ഷേപം 444 ദിവസമാണെങ്കിലാണ് 8.50 ശതമാനം എന്ന ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത്.
ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലാണ് നിക്ഷേപമെങ്കില്‍ ഒരു വര്‍ഷത്തേക്ക് 8.50 ശതമാനം പലിശ ലഭിക്കും. ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് മൂന്ന് ശതമാനം മുതലാണ് പലിശ ലഭിക്കുന്നത്.
ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലെ നിക്ഷേപത്തിന് നാല് ശതമാനം മുതലാണ് പലിശ ലഭിക്കുന്നത്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 8.50 പലിശ ലഭിക്കും.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഇസാഫിലാണ് നിക്ഷേപമെങ്കില്‍ നാല് ശതമാനം മുതല്‍ 8.25 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. നിക്ഷേപം രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെയാണെങ്കിലാണ് ഉയര്‍ന്ന നിരക്കായ 8.25 ശതമാനം ലഭിക്കുന്നത്.
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 8.25 ശതമാനം പലിശ ലഭിക്കണമെങ്കില്‍ 560 ദിവസത്തേക്ക് നിക്ഷേപിക്കണം. ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 3.75 ശതമാനം മുതലാണ് പലിശ ആരംഭിക്കുന്നത്.
എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലെ നിക്ഷേപത്തിന് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 3.75 ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. എട്ട് ശതമാനം പലിശ ലഭിക്കണമെങ്കില്‍ 18 മാസത്തേക്ക് നിക്ഷേപിച്ചാല്‍ മതി.
സുരക്ഷിതം
സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലെ നിക്ഷേപത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഡെപ്പോാസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡിഐസിജിസി) നല്‍കുന്ന ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലാണ് ഇത് വരുന്നത്. നിക്ഷേപങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയുണ്ട്. ഈ തുകയില്‍ പ്രിന്‍സിപ്പല്‍ തുകയും പലിശയും ഉള്‍പ്പെടും.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനുള്ളതാണ് നിക്ഷേപ ശുപാര്‍ശയല്ല. നിക്ഷേപ നിരക്കുകള്‍ വിവിധ ബാങ്കുകളുടെ വെബ്സൈറ്റുകള്‍ മറ്റ് ബന്ധപ്പെട്ട സ്രോതസുകള്‍ എന്നിവയില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ബാങ്കുകള്‍ വിവിധ കാലയളവുകളില്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. നിക്ഷേപം ആരംഭിക്കും മുമ്പ് അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് നിരക്കുകള്‍ ഉറപ്പാക്കുക.