image

27 Dec 2023 11:10 AM GMT

Fixed Deposit

സ്ഥിര നിക്ഷേപ നിരക്കുകൾ വർധിപ്പിച്ച് എസ്ബിഐ

MyFin Desk

sbi hikes fixed deposit rates
X

Summary

  • പുതിയ നിരക്ക് ഇന്ന് തൊട്ട് പ്രാബല്യത്തിൽ വന്നു
  • മുതിർന്ന പൗരന്മാർക്കുള്ള നിരക്കുകളിലും മാറ്റം
  • 2023 ഡിസംബറിൽ പലിശ നിരക്ക് ഉയർത്തുന്ന അഞ്ചാമത്തെ ബാങ്കാണ് എസ്ബിഐ


സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചത്. പുതിയ നിരക്ക് ഇന്ന് തൊട്ട് പ്രാബല്യത്തിൽ വന്നു. ഒന്ന് മൂത്ത മൂന്ന് വർഷത്തേക്കും, അഞ്ചു മുതൽ 10 വർഷത്തേക്കുമുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്തിയിട്ടില്ല. മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനം പലിശ നിരക്കാണ് ഉയർത്തിയത്. ഇതൊട്ട് ഈ കാലയളവിലെ നിക്ഷേപങ്ങളുടെ നിരക്ക് 6.75 ശതമാനമായി ഉയർന്നു.

ഏഴ് ദിവസം മുതൽ നാൽപ്പത്തിയഞ്ച് ദിവസം വരെ നിക്ഷേപങ്ങൾക്ക് 0.50 ശതമാനം ഉയർത്തിയതോടെ പലിശ നിരക്ക് 3 .50 ശതമാനമായി മാറി. 6 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനവും 80 ദിവസം മുതൽ 210 ദിവസം വരെയുള്ളത്തിന് 0.50 ശതമാനവും ഒരു വർഷത്തിന് താഴെയും 211 ദിവസത്തിന് മുകളിലുള്ളതുമായ നിക്ഷേപങ്ങൾക്ക് 0.50 ശതമാനവും നിരക്കുകളാണ് ബാങ്ക് ഉയർത്തിയത്.

ഈ കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്കുകൾ :

7 ദിവസം മുതൽ 45 ദിവസം വരെ 3.50%

46 ദിവസം മുതൽ 179 ദിവസം വരെ 4.75%

180 ദിവസം മുതൽ 210 ദിവസം വരെ 5.75%

211 ദിവസം മുതൽ 1 വർഷത്തിൽ താഴെ 6%

1 വർഷം മുതൽ 2 വർഷം വരെ 6.80%

2 വർഷം മുതൽ 3 വർഷം വരെ 7.00%

3 വർഷം മുതൽ 5 വർഷം വരെ 6.75%

5 വർഷം മുതൽ 10 വർഷം വരെ 6.50%

മുതിർന്ന പൗരന്മാർക്കുള്ള എസ്ബിഐ എഫ്ഡി നിരക്കുകൾ

മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപത്തിലും 0.50 ശതമാനം നിറയ്ക്കും ബാങ്ക് വർധിപ്പിച്ചിട്ടുണ്ട്. പുതിയ വർദ്ധനവിന് ശേഷം, ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4 മുതൽ 7.5 ശതമാനം വരെ പലിശ നിരക്കുകൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.

7 ദിവസം മുതൽ 45 ദിവസം വരെ 4%

46 ദിവസം മുതൽ 179 ദിവസം വരെ 5.25%

180 ദിവസം മുതൽ 210 ദിവസം വരെ 6.25%

211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ 6.5%

1 വർഷം മുതൽ 2 വർഷം വരെ 7.30%

2 വർഷം മുതൽ 3 വർഷം വരെ 7.50%

3 വർഷം മുതൽ 5 വർഷം വരെ 7.25

5 വർഷം മുതൽ 10 വർഷം വരെ 7.5%

ഇതിനു മുൻപ് 2023 ഫെബ്രുവരിയിലാണ് ബാങ്ക് അവസാനമായി എഫ്ഡി നിരക്കുകൾ പരിഷ്കരിച്ചത്.

ഡിസംബർ 8ന് നടന്ന എംപിസി യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായ അഞ്ചാം തവണയും പ്രധാന റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയ സാഹചര്യത്തിലാണ് നിരക്ക് വർധിപ്പിച്ചത്.

ഇതോടെ, 2023 ഡിസംബറിൽ പലിശ നിരക്ക് ഉയർത്തുന്ന അഞ്ചാമത്തെ ബാങ്കായി എസ്ബിഐ മാറി. ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡിസിബി ബാങ്ക് എന്നിവ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്.

രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ആക്‌സിസ് ബാങ്കും പരിഷ്‌കരിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്ക് വെബ്‌സൈറ്റ് പ്രകാരം 2023 ഡിസംബർ 26 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിട്ടുണ്ട്.