21 Sep 2023 6:16 AM GMT
കൊട്ടക് മഹീന്ദ്ര ബാങ്ക് ,ഐഡിബിഐ ,ആക്സിസ് ബാങ്ക് എന്നീ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പുതുക്കി
MyFin Desk
Summary
- കോട്ടക്ക് മഹീന്ദ്ര ബാങ്കിൽ 2.75 മുതൽ 7.25 ശതമാനം വരെ
- സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ ആക്സിസ് ബാങ്ക് പലിശ നൽകും
2023 സെപ്റ്റംബറിൽ കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പുതുക്കി.
കോട്ടക്ക് മഹീന്ദ്ര ബാങ്ക്
കോട്ടക്ക് മഹീന്ദ്ര ബാങ്കിൽ ഏഴു മുതൽ പത്തു വർഷം വരെ കാലാവധി ഉള്ള നിക്ഷേപങ്ങൾക്ക് 2.75 മുതൽ 7.25 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3.25 മുതൽ 7.75 വരെയും. നിരക്കുകൾ 2023 സെപ്റ്റംബർ 13 മുതൽ പ്രാബല്യത്തിൽ വന്നു.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് വെബ്സൈറ്റ് അനുസരിച്ച് സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ ബാങ്ക് പലിശ നൽകും. മുതിർന്ന പൗരന്മാർക് 3 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. പുതിയ പലിശ നിരക്ക് സെപ്റ്റംബർ 18 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഐ ഡി ബി ഐ ബാങ്ക്
2023 സെപ്റ്റംബറിൽ ഐ ഡി ബി ഐ ബാങ്ക്ന്റെ പുതിക്കിയ എഫ് ഡി പലിശ നിരക്ക് പ്രാബല്യത്തിൽ വന്നു. സാധാരണ ഉപഭോക്താക്കൾക്ക് ഏഴു വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനു 3 ശതമാനം മുതൽ 6.8 ശതമാനം വരെ പലിശ നിരക്ക് ഐ ഡി ബി ഐ വാഗ്ദാനം ചെയ്യുന്നു.
പുതുക്കിയ പലിശ നിരക്കുകകൾ പുതുക്കുന്ന എഫ് ഡി കൾക്കും,പുതിയ നിക്ഷേപങ്ങൾക്കും മാത്രമേ ബാധകമാവൂ.