image

19 Sep 2023 10:58 AM GMT

Financial planning

ബമ്പർ അടിച്ചാല്‍ ഇങ്ങനെ ചെയ്യാം

MyFin Desk

ബമ്പർ അടിച്ചാല്‍ ഇങ്ങനെ ചെയ്യാം
X

Summary

  • അല്‍പ്പം ആസൂത്രണവും വിവേകവും കാണിച്ചാല്‍ ആ പണം പാഴാകില്ല
  • പ്രമുഖ ഫിനാന്‍ഷ്യല്‍ പ്ലാനര്‍ സഞ്ജീവ് കുമാര്‍ സംസാരിക്കുന്നു


ലോട്ടറി അടിക്കുമ്പോള്‍ പണം എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുന്നവരാണ് കൂടുതല്‍ പേരും. ലോട്ടറി വഴി ലഭിക്കുന്ന തുക വകതിരിവോടെ കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ കൈയില്‍ നയാപൈസ ഇല്ലാതാകാന്‍ അധിക സമയം വേണ്ട!

അത്തരം കഥകള്‍ ഒക്കെ നമ്മുടെ ചുറ്റുപാടുകളില്‍നിന്നു നാം ധാരാളം കേള്‍ക്കുന്നുണ്ട്. ധാരാളം പണം ഒരുമിച്ചു കൈവശം വന്നു കഴിയുമ്പോള്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. ലോട്ടറിത്തുക അപ്രതീക്ഷിതമായി കൈയില്‍ എത്തുന്നതാണ്. അല്‍പ്പം ആസൂത്രണവും വിവേകവും കാണിച്ചാല്‍ ആ പണം പാഴായി പോവില്ല.

ലോട്ടറി അടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ പ്ലാനറും പ്രോഗ് നോ അഡ്വെര്‍ടൈസര്‍.കോം സ്ഥാപകനുമായ സഞ്ജീവ് കുമാറുമായി പി എസ് സുധിമോള്‍ നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

?25 കോടി രൂപയുടെ ഓണം ബമ്പര്‍ അടിക്കുകയാണെങ്കില്‍ ഒരു സമ്മാനാര്‍ഹന് എത്ര രൂപ കയ്യില്‍ ലഭിക്കും.

ലോട്ടറി അടിക്കുമ്പോള്‍ 10 ശതമാനം ഏജന്റിന്റെ കമ്മീഷന്‍ കുറയും. അതില്‍ നിന്ന് 30 ശതമാനം ടാക്‌സും നാലു ശതമാനം സെസും കിഴിച്ച് ഏകദേശം 15.5 കോടി കയ്യില്‍ കിട്ടും.

?എത്ര കാലാവധി കഴിഞ്ഞാണ് മുഴുവന്‍ തുകയും കയ്യില്‍ കിട്ടുക.

ലോട്ടറി കിട്ടിക്കഴിഞ്ഞാല്‍ ഏതെങ്കിലും ബാങ്ക് വഴി ലോട്ടറി സമര്‍പ്പിക്കണം.ലോട്ടറി ടിക്കറ്റിന്റെ പുറകില്‍ നമ്മുടെ പേരും അഡ്രസ്സും എഴുതണം. കൂടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ,ആധാര്‍ കോപ്പി തുടങ്ങിയവ ഹാജരാക്കിയാല്‍ ടിക്കറ്റ് ഒറിജിനല്‍ ആണോ എന്ന് പരിശോധിച്ച് തുക ലഭിക്കും. തുക ഗഡുക്കളയല്ല, ഒരുമിച്ച് ആണ് ലഭിക്കുക.

? ലോട്ടറി അടിച്ചവരോട് പലരും സാമ്പത്തിക സഹായത്തിനായി ആവശ്യപ്പെടുന്നത് ഒരു പ്രശ്നമായി മാറാറുണ്ട്. ലോട്ടറി അടിച്ചത് രഹസ്യമാക്കിവയ്ക്കാന്‍ കഴിയുമോ.

പലപ്പോഴും ലോട്ടറി ലഭിച്ചവര്‍ തന്നെയാണ് വിവരം പുറത്തു പറയുന്നത്. രണ്ടാമത്, പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്റ് വിവരം പുറത്ത് വിടും. നിലവില്‍ ലോട്ടറി അടിച്ച വിവരം രഹസ്യമാക്കി വയ്ക്കണം എന്ന് ആവശ്യപ്പെട്ടാല്‍ അതു ചെയ്യാറുണ്ട്.

? ലോട്ടറി അടിച്ചവര്‍ വര്‍ഷാവര്‍ഷം സര്‍ക്കാരിന് ടാക്സ് അടയ്‌ക്കേണ്ടി വരുന്നുണ്ട്. ടാക്സ് ഇളവിന് എന്ത് ചെയ്യണം. ലോട്ടറി അടിക്കുമ്പോ ചെയ്യരുതാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ്....

കൂടുതല്‍ ഉത്തരങ്ങള്‍ക്കും അറിവുകള്‍ക്കുമായി മൈഫിന്‍ പോയിന്റ് യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക. വീഡിയോയുടെ പൂര്‍ണ്ണരൂപം ചുവടെ: