8 Dec 2023 2:45 PM GMT
Summary
- ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ക്കായാണിത്
- മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലുടനീളം ഏകീകൃത മൊത്തം ചെലവ് അനുപാതം വന്നേക്കും
- റീട്ടെയില്‍ നിക്ഷേപകര്‍ കൂടുതലായും നിക്ഷേപിക്കുന്നത് മ്യൂച്ച്വല്‍ ഫണ്ടുകളിലാണ്
ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ക്കായി പുതിയ അസെറ്റ് ക്ലാസ് അവതരിപ്പിക്കാന്‍ സെബി. മ്യൂച്ച്വല്‍ ഫണ്ടിനും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസിനും ഇടയില്‍ വരുന്ന വിധത്തിലാകും പുതിയ ഉത്പന്നം വരികയെന്നും സെബി മേധാവി മാധബി പുരി ബുച്ച് പറഞ്ഞു.
നിരവധി നിക്ഷേപ അവസരങ്ങളുണ്ട്. റീട്ടെയില്‍ നിക്ഷേപകര്‍ കൂടുതലായും നിക്ഷേപിക്കുന്നത് മ്യൂച്ച്വല്‍ ഫണ്ടുകളിലാണ്. കമ്പനികളിലും മറ്റും നിക്ഷേപിക്കുന്നവര്‍ക്കായി (പ്രൈവറ്റ് ഇക്വിറ്റി) പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസും ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമുണ്ട്. എന്നാല്‍, മ്യൂച്ച്വല്‍ ഫണ്ട്, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് എന്നിവയ്ക്കിടയില്‍ ഒരു അസെറ്റ് ക്ലാസിനുള്ള ഇടമുണ്ട്. അത് സെബി തെരഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ഒക്ടോബറില്‍ അസോസിയേഷന്‍ ഓഫ് മ്യൂച്ച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യ (ആംഫി) പുതിയ അസെറ്റ് ക്ലാസ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും അത് മ്യൂച്ച്വല്‍ ഫണ്ടിനും പിഎംഎസിനും ഇടയിലാണെന്നും വ്യക്തമാക്കിയിരുന്നു. മ്യൂച്ച്വല്‍ ഫണ്ടുകളും പിഎംഎസും തമ്മില്‍ ഒരു മധ്യനിര നിക്ഷേപ ഉത്പന്നം തേടുന്ന നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്ന ഒരു നിക്ഷേപ ഉത്പന്നത്തിനായി ഈ മേഖലയില്‍ ഒരു ചര്‍ച്ച നടന്നതായും ആംഫി വ്യക്തമാക്കുന്നു.
മൊത്തം ചെലവ് അനുപാതത്തെക്കുറിച്ച് (ടിഇആര്‍-ടോട്ടല്‍ എക്‌സ്‌പെന്‍സ് റേഷ്യോ) സംബന്ധിച്ച് ധാരാളം ബാക്ക്-ടെസ്റ്റിംഗ് നടക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട് കൂടതല്‍ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
യൂണിറ്റ് ഹോള്‍ഡര്‍മാരില്‍ നിന്ന് ഈടാക്കുന്ന ചെലവുകളില്‍ സുതാര്യത കൊണ്ടുവരുന്നതിനായി മെയ് മാസത്തില്‍ സെബി ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കുകയും മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലുടനീളം ഏകീകൃത മൊത്തം ചെലവ് അനുപാതം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ്, മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി ഒരു മ്യൂച്വല്‍ ഫണ്ട് ഹൗസ് ഈടാക്കുന്ന ഒരു സ്‌കീമിന്റെ കോര്‍പ്പ്‌സിന്റെ ശതമാനമാണ് ടിഇആര്‍.