image

27 Jan 2024 10:09 AM GMT

Personal Finance

ഫെബ്രുവരി വരുന്നു, ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കാം

MyFin Desk

Come February, remember these things
X

Summary

  • ഫെബ്രുവരിയെ ഏറെ പ്രതീക്ഷയുള്ളതാക്കുന്നത് ബജറ്റ് തന്നെയാണ്.
  • ഫെബ്രുവരി ഒന്നുമുതലാണ് എന്‍പിഎസില്‍ നിന്നും ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കുന്നത്.
  • ഫെബ്രുവരി ഒന്നുമുതല്‍ ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസി (ഐഎംപിഎസ്) ലും മാറ്റങ്ങള്‍ വരുന്നുണ്ട്


സാമ്പത്തിക മേഖലയില്‍ ദിവസം തോറും നിരവധി മാറ്റങ്ങളാണ് വരുന്നത്. പുതിയ വര്‍ഷം ആരംഭിച്ച് ആദ്യ മാസം തീരാന്‍ ഇനി ദിവസങ്ങളെയുള്ളു. ജനുവരി അവസാനിക്കുമ്പോഴും ഫെബ്രുവരി ആരംഭിക്കുമ്പോഴും സാമ്പത്തിക മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ബജറ്റ്

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. നിര്‍മല സീതാരാമന്‍ ഒരു പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി അതരിപ്പിക്കുന്ന ബജറ്റില്‍ ജനപ്രിയമായി എന്തൊക്കെയുണ്ടാകുമെന്നത് തീര്‍ച്ചയായും ഉറ്റു നോക്കുന്ന കാര്യമാണ്. നികുതിയിളവുകള്‍, പുതിയ പദ്ധതികള്‍ എന്നിങ്ങനെ ഫെബ്രുവരിയെ ഏറെ പ്രതീക്ഷയുള്ളതാക്കുന്നത് ബജറ്റ് തന്നെയാണ്.

എന്‍പിഎസില്‍ നിന്നും ഭാഗികമായി പിന്‍വലിക്കാം

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ജനുവരി 12 ലെ സര്‍ക്കുലര്‍ അുസരിച്ച് ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും ഭാഗികമായി പിന്‍വലിക്കാം. ഫെബ്രുവരി ഒന്നുമുതലാണ് എന്‍പിഎസില്‍ നിന്നും ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കുന്നത്. നിക്ഷേപത്തിന്റെ 25 ശതമാനം വരെയാണ് പിന്‍വലിക്കാനാകുന്നത്. നിക്ഷേപ പദ്ധതിയില്‍ അംഗമായി മൂന്ന് വര്‍ഷമെങ്കിലുമാകണം. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങല്‍, ചികിത്സ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായാണ് ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കുന്നത്.

ഐഎംപിഎസിലും പുതിയ നിയമം

ഫെബ്രുവരി ഒന്നുമുതല്‍ ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസി (ഐഎംപിഎസ്) ലും മാറ്റങ്ങള്‍ വരുന്നുണ്ട്. ഐഎംപിഎസ് ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ബെനഫിഷറിയെ ആഡ് ചെയ്യേണ്ട. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആര്‍ക്കാണോ പണം അയക്കേണ്ടത് അയാളുടെ പേരും ഫോണ്‍ നമ്പറും മാത്രം നല്‍കി പണം അയക്കാം.

എസ്ബിഐ ഭവന വായ്പാ ഓഫര്‍

എസ്ബിഐ ഭവന വായ്പാ ഓഫര്‍ കാംപെയിന്‍ ജനുവരി 31 ന് അവസാനിക്കും. നിലവിലെ ഭവന വായ്പാ നിരക്കിനേക്കാള്‍ 65 ബേസിസ് പോയിന്റ് (0.65 ശതമാനം) കുറച്ചാണ് ഓഫര്‍ കാലയളവില്‍ ഭവന വായ്പ ലഭിക്കുന്നത്. പ്രോസസിംഗ് ഫീസിലും ഇളവ് ലഭിക്കും. ഫ്‌ളെക്‌സിപേ, എന്‍ആര്‍ഐ, നോണ്‍ സാലറീഡ്, പ്രിവിലേജ്, അപോണ്‍ ഘര്‍ എന്നീ വായ്പകള്‍ക്കെല്ലാം ഈ സേവനം ലഭിക്കും.

പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിലെ സ്‌പെഷ്യല്‍ എഫ്ഡി

പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച സ്‌പെഷ്യല്‍ എഫ്ഡി പിഎസ്ബി ധന്‍ ലക്ഷ്മി ആരംഭിക്കാനുള്ള കാലാവധി ജനുവരി 31 ഓടെ അവസാനിക്കും. ബാങ്കിന്റെ ഉപഭോക്താക്കള്‍, എന്‍ആര്‍ഒ, എന്‍ആര്‍ഇ ഉപഭോക്താക്കള്‍ക്കും 444 ദിവസത്തെ ഈ സ്‌പെഷ്യല്‍ എഫ്ഡി ആരംഭിക്കാം. ഈ സ്‌പെഷ്യല്‍ എഫ്ഡിക്ക് 8.05 ശതമാനമാണ് പലിശ .

ഫാസ്ടാഗ് കെവൈസി

ജനുവരി 31 നുള്ളില്‍ ഫാസ്ടാഗ് കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫാസ്ടാഗുകള്‍ അസാധുവാകുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ).

എന്‍എച്ച്എഐ ഒരു വാഹനം, ഒരു ഫാസ്ടാഗ് കാംപെയിന്‍ ആരംഭിച്ചിരുന്നു. ഇത് ഒു ഫാസ്ടാഗ് നിരവധി വാഹനങ്ങൡ ഉപയോഗിക്കുന്നത് തടയുക, ഒരു വാഹനത്തില്‍ നിരവധി ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നത് തടയുക, ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സംവിധാനം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണിത് നടപ്പിലാക്കുന്നത്.

സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ടിന്റെ പുതിയ ഘട്ടം വരുന്നു

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ടിന്റെ നാലാമത്തെ സീരിസ് ആര്‍ബിഐ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എസ്ജിബിയുടെ സബ്‌സ്‌ക്രിപ്ഷന്‍ ഫെബ്രുവരി 12 ന് ആരംഭിച്ച് ഫെബ്രുവരി 16 ന് അവസാനിക്കും. ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷനുകള്‍, ക്ലിയറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, തെരഞ്ഞെടുത്ത പോസ്‌റ്റോഫീസുകള്‍, എന്‍എസ്ഇ, ബിഎസ്ഇ എന്നിവിടങ്ങളില്‍ നിന്നെല്ലാം എസ്ജിബി വാങ്ങാം.